You are Here : Home / News Plus

ശബരിമല തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കാര്യമായി ദോഷം ചെയ്തെന്ന് ബാലകൃഷ്ണപിള്ള

Text Size  

Story Dated: Saturday, May 25, 2019 04:23 hrs EDT

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്തെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണപിള്ള. സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ബാലകൃഷ്ണപിള്ള വിമർശിച്ചു. ഇതര മതസ്ഥരെയും ഇത് സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാൻ സാധിക്കില്ല. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ പൂ‍ർണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എൻഎസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എൻഎസ്എസിന്‍റേത്. ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്ന് ആർ ബാലകൃഷ്ണപിള്ള കൊല്ലത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.