You are Here : Home / News Plus

തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിലയിരുത്തലെന്ന് എന്‍കെ പ്രേമചന്ദ്രന്‍

Text Size  

Story Dated: Saturday, May 25, 2019 04:25 hrs EDT

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കൊല്ലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍. അതില്‍ തന്നെ മുഖ്യമന്ത്രിയുടെ ശബരിമല നയമായിരുന്നു പ്രധാനമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. വിശ്വാസത്തെ വര്‍ഗ്ഗീയവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കൊല്ലത്ത് തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ സിപിഎം പ്രസംഗിച്ചു നടന്നെന്നും ഇതിനായി പിബി അംഗങ്ങളടക്കം കൊല്ലത്ത് എത്തി പ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.