മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠദത്ത ബഹദൂര്‍ ശ്രീകണ്ഠ വോഡയാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം ആസ്പത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് 4.15 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം.
Comments