ന്യൂഡല്‍ഹി: ഇന്ത്യയിലെ പാചകവാതക വിതരണക്കാര്‍ ഈ മാസം 25 മുതല്‍ സമരത്തിനൊരുങ്ങുന്നു.ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമാകും 25 മുതല്‍ തടസ്സപ്പെടുക. പാചകവാതക കമ്പനികള്‍ പുറത്തിറക്കിയ വിപണന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിതരണക്കാര്‍ക്ക് എതിരാണെന്ന് ആരോപിച്ചാണ് വിതരണക്കാര്‍ സമരത്തിനൊരുങ്ങുന്നത്. ഏജന്‍സികള്‍ അനുവദിക്കുന്നത് സംബന്ധിച്ച നയങ്ങളിലുള്ള എതിര്‍പ്പുമുണ്ട്. രാജ്യത്തെ മുഴുവന്‍ പാചകവാതക വിതരണക്കാരും സമരത്തില്‍ പങ്കെടുക്കും.
Comments