You are Here : Home / SPORTS

ഇംഗ്ളണ്ട് കിവീസിനെ പൊട്ടിച്ചു

Text Size  

Story Dated: Thursday, March 01, 2018 03:06 hrs UTC

നയൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് 49.4 ഓവറില്‍ 223 റണ്‍സാണ് നേടിയത്. 
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 73 പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 74 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്സറും സഹിതം 63 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്സും 63 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 62 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പികള്‍. 
ഒരു ഘട്ടത്തില്‍ മൂന്നിന് 86 റണ്‍സ് എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ മോര്‍ഗന്‍-സ്റ്റോക്സ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇവര്‍ 88 റണ്‍സാണ് അടിച്ചെടുത്തത്. 
നേരത്തെ 52 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്സറും സഹിതം 63 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്നറിന്റെയും 87 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 50 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും മികച്ച ബാറ്റിങ്ങാണ് കിവീസിനെ 200 കടത്തിയത്. അഞ്ചു മത്സര പരമ്ബരയിലെ ആദ്യ മത്സരത്തില്‍ കിവീസ് കൂറ്റന്‍ ജയം നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.