You are Here : Home / SPORTS

ധോണിടെ ശമ്പളം വെട്ടി കുറച്ചതിന്റെ കാരണം പുറത്തായി

Text Size  

Story Dated: Friday, March 09, 2018 12:46 hrs UTC

ഇന്ത്യന്‍ നായകന്മാര്‍ ഒരുമിച്ച്‌ വേതന വര്‍ധനവിനായി പോരാടിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ബി.സി.സി.ഐ പുറത്തുവിട്ട പുതുക്കിയ വേതനപ്പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ് കാറ്റഗറിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. പുതുക്കിയ കരാര്‍ പ്രകാരം 7 കോടി രൂപയാണ് എ പ്ലസ് കാറ്റഗറിയിലുള്ള താരത്തിന് ലഭിക്കുക.

ഈ കാറ്റഗറിയില്‍ അഞ്ച് താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി,രോഹിത് ശര്‍മ,ശിഖര്‍ ധവാന്‍,ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ഭൂംറ എന്നിവരാണ് വേദനപട്ടികയില്‍ എ പ്ലസ് പട്ടികയിലുള്ള താരങ്ങള്‍.

ധോണി എ കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ധോണിയെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താത്തിനേക്കുറിച്ച ചോദിച്ചപ്പോള്‍ ബി.സി.സി.ഐ ഓഫീഷ്യല്‍ വിനോദ് റായ് പറഞ്ഞ മറുപടി ഇങ്ങനെയാണ്. 'ഇത് വെറുതെ ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. കൂടുതല്‍ കളിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കണം. എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട അഞ്ച്പേരും 3 ഫോര്‍മാറ്റുകളിലും കളിക്കുന്നവരാണ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അവര്‍. സ്വാഭാവികമായും അവര്‍ കൂടുതല്‍ കളി കളിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നു' അദ്ദേഹം വ്യക്തമാക്കി.

എ പ്ലസ് കാറ്റഗറി എന്ന നിര്‍ദ്ദേശം വന്നത് ധോണിയില്‍ നിന്നും കോഹ്ലിയില്‍ നിന്നുമാണ്. കളിക്കാരില്‍ നിന്നും മികച്ച പ്രകടനം പുറത്തുവരാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് അവരുടെ നിരീക്ഷണം. വിനോദ് റായ് ക്രിക് ഇന്‍ഫോയ്ക്ക നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കളിക്കാരുടെ പ്രകടനം അനുസരിച്ചായിരിക്കും പ്രതിഫലം ലഭിക്കുക. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായെങ്കില്‍ അവര്‍ നിര്‍ദ്ദിഷ്ട കാറ്റഗറിയി്ല്‍ നിന്ന് പുറത്തുപോകേണ്ടതായി വരും.ഇത് കളിക്കാരെ എന്നും മികച്ച പ്രകടനം നടത്താന്‍ പ്രേരിപ്പിക്കും വിനോദ് റായ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.