You are Here : Home / SPORTS

പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്.

Text Size  

Story Dated: Wednesday, March 21, 2018 02:47 hrs UTC

ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. അഞ്ജുവിന് സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ചുമതലയുണ്ടെന്നും അത് ഭിന്നതാല്‍പര്യമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളത്. ഇത് എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു.

പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ഇന്ന് നിര്‍ദേശിച്ചിരുന്നു. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദ്ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More