You are Here : Home / SPORTS

ഓസ്‌ട്രേലിയക്കു വേണ്ടി ഇനി പന്ത് ചുരണ്ടാൻ വാർണറില്ല

Text Size  

Story Dated: Saturday, March 31, 2018 02:17 hrs UTC

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ശിക്ഷാ നടപടികള്‍ക്ക് വിധേയനായ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌ടന്‍ ഡേവിഡ് വാര്‍ണര്‍, താന്‍ ഇനി ആസ്‌ട്രേലിയയ്‌ക്കായി കളിക്കില്ലെന്ന് വ്യക്തമാക്കി.
 
ക്രിക്കറ്റ് കളിക്കുന്നതിലൂടെ രാജ്യത്തിന്റെ മഹത്വം ഉയര്‍ത്താനാണ് ശ്രമിച്ചത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരോടും മാപ്പു ചോദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പേര് മോശമാക്കിയതില്‍ ഖേദിക്കുന്നുവെന്നും വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍‌ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാനില്ലെന്നും വാര്‍ണര്‍ അറിയിച്ചത്.
 
 
 
മൂന്നു ദിവസത്തിനിടയിലെ നാലാം വാര്‍ത്താ സമ്മേളനത്തിലും വിങ്ങിപ്പൊട്ടിയാണ് ഓസീസ് മുന്‍ ഉപനായകന്‍ ചോദ്യങ്ങളെ നേരിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണ് ആസ്ട്രേലിയന്‍ ക്യാപ്ടന്‍ സ്‌റ്റീവ് സ്‌മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ആസ്ട്രേലിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.