You are Here : Home / SPORTS

ആരാധകന്റെ പഞ്ചാരയിൽ മയന്തി വീണില്ല

Text Size  

Story Dated: Monday, April 09, 2018 10:25 hrs EDT

സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് സംപ്രേക്ഷണം കാണുന്നവരാരും മറക്കാത്ത മുഖമാണ് അവതാരകയായ മയന്തി ലാംഗറുടേത്. ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയായ മയന്തി ഐപിഎല്ലിലും ഹോട്ട് അവതാരകയാണ്. ഐപിഎല്‍ സംപ്രേക്ഷണം സോണി മാക്സില്‍ നിന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെത്തിയപ്പോള്‍ കളിക്ക് മുമ്ബും ഇടവേളയിലും കളിക്കുശേഷവുമെല്ലാം മയന്തി സ്ക്രീനില്‍ നിറയാറുണ്ട്.

മയന്തിയുടെ അവതരണത്തില്‍ ആരാധനമൂത്ത ഒരു ആരാധകന്‍ ട്വിറ്ററിലൂടെ അവരെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോള്‍ മയന്തി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്. ഫഹദ് എന്ന ആരാധകനാണ് മയന്തിയെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്.

ഐപിഎല്‍ കണ്ടില്ലെങ്കിലും മയന്തിയുടെ അവതരണം കാണാറുണ്ടെന്നും താങ്കള്‍ എത്രമാത്രം സുന്ദരിയാണെന്ന് വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ലെന്നും പറഞ്ഞാണ് ആരാധകന്‍ അവരെ ഡിന്നറിന് ക്ഷണിച്ചത്. ഇതിന് മയന്തി നല്‍കിയ മറുപടിയാകട്ടെ ഇങ്ങനെയായിരുന്നു. ക്ഷണത്തിന് നന്ദി, ഞാനും എന്റെ ഭര്‍ത്താവും താങ്കള്‍ക്കൊപ്പം ഡിന്നറിന് വരുമെന്നായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.