You are Here : Home / SPORTS

അംഗവൈകല്യമുള്ള ആരാധകന് പുരസ്‌കാരം നല്‍കി കിങ് ഖാന്‍

Text Size  

Story Dated: Tuesday, April 10, 2018 02:07 hrs UTC

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ അംഗവൈകല്യമുള്ള ആരാധകന് മാന്‍ ഓഫ് ദ മാച്ച്‌ പുരസ്‌കാരം നല്‍കി കിങ് ഖാന്‍. ഷാറൂഖ് ഖാന്റെയും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കടുത്ത ആരാധകനായ ഹര്‍ഷു എന്ന അംഗവൈകല്യമുള്ള ആരാധകനാണ് താരത്തിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചത്. ഷാറൂഖിനെ കാണാന്‍ ഹര്‍ഷുവും അമ്മയും ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവിനക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ബോസ് എന്ന് വിളിക്കുന്ന ഹര്‍ഷു പുറത്ത് കാത്ത് നില്‍ക്കുന്നത് കണ്ട ഷാറൂഖും, കെകെആര്‍ ക്യാപ്റ്റനുമായ ദിനേശ് കാര്‍ത്തിക്കും ആരാധകനടുത്തേക്ക് ചെല്ലുകയായിരുന്നു.

ഷാറൂഖ് ആരാധകനോടൊപ്പം സമയം ചെലവിടുന്ന അവസരത്തില്‍ തനിക്ക് ലഭിച്ച സ്റ്റാര്‍ പ്ലസ് നയി സോച്ച്‌ ട്രോഫിയുമായി ദിനേഷ് കാര്‍ത്തിക്ക് അടുത്തെത്തി. തുടര്‍ന്ന് ഈ പുരസ്‌കാരം ഷാറൂഖ് ബോസിന് മാന്‍ ഓഫ് ദ മാച്ച്‌ പുരസ്‌കാരം എന്ന് പറഞ്ഞ് സമര്‍പ്പിച്ചു. കെകെആറിനെ ഇനിയും പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കിങ് ഖാനും, ദിനേശ് കാര്‍ത്തികും ആരാധകനോടൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് മടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More