You are Here : Home / SPORTS

ധോണി വീണ്ടും കാമുകിമാരെക്കുറിച്ചു

Text Size  

Story Dated: Wednesday, May 09, 2018 02:10 hrs UTC

അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് വമ്ബനടിക്കാരനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ചുരുക്കം വാക്കുകളില്‍ ഒതുക്കി മൈതാനത്ത് ബാറ്റുകൊണ്ടും തന്ത്രങ്ങള്‍ക്കൊണ്ടും എതിരാളികളെ മെരുക്കുന്ന താരമാണ് ഈ കൂള്‍ ക്യാപ്റ്റന്‍. അതേസമയം ധോണിയുടെ സ്വകാര്യ ജീവിതം ഒരു പരിധിയില്‍ അധികം ആരും ആഘോഷമാക്കിയിട്ടുമില്ല.

2016 ല്‍ പുറത്തിറങ്ങിയ ധോണിയുടെ ജീവിതകഥ പറയുന്ന 'എംഎസ് ധോണി: ദ് അണ്‍റ്റോള്‍ഡ് സ്‌റ്റോറി' എന്ന സിനിമയിലൂടെയാണ് ഇതുവരെ പുറത്തറിയാത്ത ധോണിയുടെ സ്വകാര്യ ജീവിതം ആരാധകര്‍ സ്‌ക്രീനില്‍ കണ്ടത്. പക്ഷെ അതിലും പല സ്വകാര്യതകളും ഒളിപ്പിച്ചു കൊണ്ടായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയില്‍ ധോണിയുടെ ​‍പ്രണയിനികളായി പറയുന്നത് രണ്ടു പേരെ മാത്രമാണ്. പ്രിയങ്ക എന്ന ഒരാളും മറ്റൊന്ന് ധോണിയുടെ ഭാര്യ സാക്ഷിയും. പക്ഷെ ഇവരെ കണ്ടുമുട്ടുന്നതിനു മുമ്ബേ തന്നെ ധോണിയുടെ ഹൃദയം കീഴടക്കിയ ഒരാള്‍ ഉണ്ടായിരുന്നു. അത് ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി.

ഐപിഎല്ലിലെ മുഖ്യ സ്‌പോണ്‍സറായ ഗള്‍ഫ് പ്രൈഡ് സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് ധോണിയുടെ വെളിപ്പെടുത്തല്‍. ആരായിരുന്നു ധോണിയുടെ ആദ്യ പ്രണയിനി എന്നായിരുന്നു ചോദ്യം. കുറച്ചു നിമിഷത്തെ ആകാംഷകള്‍ക്കൊടുവില്‍ ടീം അംഗങ്ങളുടെ കടുത്ത നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ഒടുവില്‍ ധോണി വെളിപ്പെടുത്തിയത് ഇങ്ങനെ. അവതാരകന്‍ അതു സ്വാതി എന്നാണോ പേരു എന്ന ചോദ്യത്തിന് ധോണി അതെ എന്നു ഉത്തരം നല്‍കുകയായിരുന്നു. 1999 ലാണ് അവസാനമായി സ്വാതിയെ കാണുന്നത്. ആ സമയം ധോണി പന്ത്രണ്ടാം ക്ലാസിലും ആ പെണ്‍കുട്ടി പത്തിലും. എന്നാല്‍ അത്രയും പറഞ്ഞു നിര്‍ത്തിയ ധോണി ആ ഇഷ്ടത്തെക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ മുതിര്‍ന്നില്ല. ധോണിയുടെ വെളിപ്പെടുത്തല്‍ വീഡിയോ വൈറലാകുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More