You are Here : Home / SPORTS

ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കേണ്ടവരാണ് പന്തും സഞ്ജുവും

Text Size  

Story Dated: Tuesday, May 22, 2018 11:40 hrs EDT

വരും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കേണ്ടവരാണ് ഋഷഭ് പന്തും സഞ്ജു സാംസണുമെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സയിദ് കിര്‍മാനി. ഇരുവരുടേയും കാര്യത്തില്‍ കിര്‍മാനി പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി.

ഇരുവരും പ്രതിനിധീകരിക്കുന്ന ടീമിന് വേണ്ടി മികച്ച പ്രകടനമാണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇനിയും ഒരുപാട് മേഖലങ്ങളില്‍ പുരോഗതി നേടേണ്ടതുണ്ട്. പരിചയ സമ്ബത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇരുവരും മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ കീപ്പര്‍ നില്‍ക്കണം. അതും വ്യത്യസ്ഥ സാഹചര്യങ്ങളിലും പിച്ചുകളിലും.

ഐപിഎല്ലില്‍ മാത്രമല്ല പ്രാദേശിക ക്രിക്കറ്റിലും താരങ്ങള്‍ കഴിവ് തെളിയിക്കണം. അവിടെ സ്ഥിരത പുലര്‍ത്തിയാല്‍ അവരുടെ കഴിവ് ടീമിന് ബോധ്യപ്പെടും. മാത്രമല്ല, ഒരു സീസണിലെ പ്രകടനം കൊണ്ട് മാത്രം ഇരുവരേയും വിലയിരുത്തുന്നത് ശരിയല്ലെന്നും കിര്‍മാനി കൂട്ടിച്ചേര്‍ത്തു.

പന്ത് ഐപിഎല്ലില്‍ കളിച്ച ഓരോ ഷോട്ടും മനോഹരമായിരുന്നു. എന്നാല്‍ ഒരിക്കലും ഇത്തരം ഷോട്ടുകള്‍ ടെസ്റ്റിലോ ഏകദിനത്തിലോ കളിക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും കിര്‍മാനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More