You are Here : Home / SPORTS

അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം

Text Size  

Story Dated: Wednesday, May 30, 2018 02:28 hrs UTC

ലോകകപ്പിനു മുന്നേയുള്ള സൗഹൃദ മത്സരത്തില്‍ ഹെയ്തിക്കെതിരെ അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ ഹെയ്തിയെ എതിരില്ലാത്ത നാലു ഗോളിനു വിജയിച്ചു. മറ്റൊരു ഗോള്‍ സെര്‍ജിയോ അഗ്യൂറോ നേടി.

ആദ്യ പകുതിയില്‍ 1 - 0 എന്ന സ്കോറിനു മുന്നിട്ട് നിന്ന അര്‍ജന്‍റീന , രണ്ടാം പകുതിയിലാണ് വിശ്വരൂപം കണ്ടത്. 17ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട മെസ്സി, 58ാം മിനിറ്റിലും 66ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 69ാം മിനിറ്റില്‍ ഗോള്‍ നേടി സെര്‍ജിയോ അഗ്യൂറോ ഹെയ്തിയെ മുക്കി.

ലോകകപ്പിനു മുന്‍പ് ടീമിന്‍റെ ശക്തി പരീക്ഷിക്കാനുള്ള ഒരു മത്സരമായിരുന്നു. വിചാരിച്ചതുപോലെ തന്നെ അര്‍ജന്‍റീനന്‍ മുന്നേറ്റ നിര ശക്തമാണ്. അടുത്ത സൗഹൃദ മത്സരം ഇസ്രായേലിനെതിരെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.