You are Here : Home / SPORTS

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

Text Size  

Story Dated: Wednesday, January 23, 2019 12:36 hrs EST

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിനപരമ്പരയിലെ ആദ്യമത്സരം ഇന്നു നടക്കും. നേപ്പിയറാണ് വേദി. ചെറുമൈതാനമാണ് ഇവിടെ. സിക്‌സറുകളും ബൗണ്ടറികളും പറക്കും. റണ്ണൊഴുകും.
അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍. 2014ല്‍ ഇന്ത്യ അവസാനമായി ന്യൂസിലന്‍ഡില്‍ കളിച്ചപ്പോള്‍ 0-4ന് തോറ്റു. അഞ്ചുമത്സര പരമ്പരയില്‍ ഒരു കളി സമനിലയായി.ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ ന്യൂസിലന്‍ഡിലെത്തിയത്. ലോകകപ്പിനുള്ള ഒരുക്കമാണ് ഇരു ടീമുകള്‍ക്കും. ലോകകപ്പിനുമുമ്പ് 10 മത്സരങ്ങളാണ് ഇന്ത്യക്ക്. പത്തിലൊന്നാണ് ഇന്ന്.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.