You are Here : Home / SPORTS

200 ഏകദിനങ്ങള്‍ തികയ്ക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍; ചരിത്രം കുറിച്ച് മിതാലി രാജ്

Text Size  

Story Dated: Friday, February 01, 2019 09:08 hrs EST

ലോകക്രിക്കറ്റിന് മുന്നില്‍ അഭിമാനമായി മിതാലിരാജ്. 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോഡ് ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലിക്ക് സ്വന്തം. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് മിതാലി ഈ ബഹുമതി സ്വന്തമാക്കിയത്. 200ആം മത്സരത്തില്‍ താരം 9 റണ്ണിന് പുറത്തായി.

നേരത്തെ ലോകക്രിക്കറ്റില്‍ ഏറ്റവുമധികം ഏകദിനങ്ങള്‍ കളിക്കുന്ന വനിതാ താരമെന്ന റെക്കോര്‍ഡും മിതാലി സ്വന്തമാക്കിയിരുന്നു. 191 ഏകദിനങ്ങള്‍ കളിച്ച ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്‌വേര്‍ഡിന്റെ റെക്കോര്‍ഡാണ് മിതാലി മറികടന്നത്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More