You are Here : Home / SPORTS

വെല്ലിങ്ടണില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് ജയം; ഷമി പരമ്പരയിലെ താരം

Text Size  

Story Dated: Sunday, February 03, 2019 09:25 hrs EST

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച  253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുവിക്കറ്റുകള്‍ എടുത്ത ഷമിയും പാണ്ഡ്യയുമാണ് കിവിസ് ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. ഇതോടെ അഞ്ചു മത്സരള്‍ അടങ്ങിയ പരമ്പര ഇന്ത്യ 41 ന് സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന് പുറത്തായിരുന്നു.  18 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മുന്‍നിര തകര്‍ന്നുവീണപ്പോള്‍ പൊരുതിക്കയറിയ അമ്പാട്ടി റായുഡുവും വിജയ് ശങ്കറും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റായുഡു 90(113), വിജയ് ശങ്കറും45(64)  പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയും(45) രക്ഷകനായി. ഹെന്റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More