റോഡുകളിലെ കുഴികള്‍ നികത്താത്തത്തില് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധംതീര്ത്ത് അനൂപ് മേനോന്. കുഴിയില്‍ വീണ വീട്ടമ്മയുടെ ഫോട്ടോയ്ക്കൊപ്പമാണ് നടന് പ്രതിഷേധം എഴുതിയത്.
'ഇന്ന് കേരളത്തില്‍ ഇതൊരു പതിവ് കാഴ്ചയാണ്. വീണാലും വേദനിച്ചാലും...ഒന്നും പ്രതികരിക്കാതെ നമ്മള് ജീവിതം തുടരും... സര്‍ക്കാര്‍ അടുത്ത കാലത്തെങ്ങും ഒന്നും ചെയ്യില്ല എന്ന കറ തീര്‍ന്ന വിശ്വാസവും നമുക്കുണ്ട്...ആ വിശ്വാസം അതല്ലെ എല്ലാം. സഹിക്കുക, ക്ഷമിക്കുക, ജീവിക്കുക. കാരണം നമ്മള് ജീവിക്കുന്നത് കേരളത്തിലല്ലേ..ഇവിടെ ഇങ്ങനെയാണ്' എന്നാണ് അനൂപിന്റെ പോസ്റ്റ്.
കൊച്ചി മെട്രോ കാരണം ജനംജീവിതം ദുരിതമാകുന്നതിനെ കുറിച്ചും നേരത്തെ താരം ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചിരുന്നു. രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ജനങ്ങള്‍ മൂന്ന് മണിക്കൂര്‍ ട്രാഫിക് ബ്ലോക്കില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടിലാണ്-അനൂപ് എഴുതി.
Comments