You are Here : Home / SPORTS

ദുരന്ത പ്രണയത്തിന്റെ കഥ

Text Size  

Story Dated: Monday, October 20, 2014 10:23 hrs UTC

അന്റോണിയ മെയ്‌നോയെ എത്ര പേര്‍ക്കു പരിചയമുണ്ട്. അവരുടെ കാമുകനായിരുന്ന ഫ്രാങ്കോ ലൂയിസണെയോ ? അന്റോണിയയുടെ ഇപ്പോഴത്തെ പേരു പറഞ്ഞാല്‍ എല്ലാവര്‍ക്കുമറിയാം. മറ്റാരുമല്ല. സാക്ഷാല്‍ സോണിയാഗാന്ധി. ഫ്രാങ്കോ ലൂയിസണാണ് ഈ ദുരന്ത പ്രണയത്തിന്റെ കഥ ഒരു ഇറ്റാലിയന്‍ മാഗസിനോട് വെളിപ്പെടുത്തിയത്.
  അന്റോണിയയുടെ 14ാമത്തെ വയസിലായിരുന്നു അവര്‍ ഫ്രാങ്കോയെ കണ്ടുമുട്ടുന്നത്. ഇറ്റലിയിലെ ഒരു ബീച്ചില്‍ വെച്ചായിരുന്നു അത്. അന്ന് ഫ്രാങ്കോക്ക് 26 വയസ് പ്രായം. ആദ്യകാഴ്ചയില്‍ തന്നെ രണ്ടുപേര്‍ക്കും പരസ്പരം വളരെയധികം ഇഷ്ടപ്പെട്ടു. ഫ്രാങ്കോ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗിലെ അറിയപ്പെടുന്ന താരമായിരുന്നു അന്ന്. അന്റോണിയയെ പക്ഷേ ആര്‍ക്കും അറിയുമായിരുന്നില്ല. ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു അവര്‍. നാലു വര്‍ഷം നീണ്ടു നിന്ന പ്രണയമായിരുന്നു അവരുടേത്. ഇതിനിടെ അന്റോണിയ പല തവണ തന്നെ വിവാഹം ചെയ്യാന്‍ ഫ്രാങ്കോയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഫ്രാങ്കോ ഒഴിഞ്ഞുമാറി.
  1964 ല്‍ അന്റോണിയ ഇംഗ്ലണ്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ വെച്ചാണ് അവര്‍ രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. ഒരു തവണ വെക്കേഷനു വന്നപ്പോള്‍ എല്ലാം വിശദമായി ഫ്രാങ്കോയോട് പറഞ്ഞു. താന്‍ അവിടെ വെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടുവെന്നും അമ്മയെ കാണാന്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അറിയിച്ചു. അങ്ങനെ ഒടുവില്‍ ഗാജീവ് ഗാന്ധിയെ വിവാഹം ചെയ്യാന്‍ അന്റോണിയ തീരുമാനിക്കുകയായിരുന്നു.
 ആ സംഭവം തന്നെ വളരെയധികം മുറിവേല്‍പ്പിച്ചു എന്ന് ഫ്രാങ്കോ ലൂയിസണ്‍ പറയുന്നു. അങ്ങനെ നാലു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിന് ഒരു ദാരുണാന്ത്യമാണ് സംഭവിച്ചത്. അന്റോണിയ തന്നെ മറന്നുവെങ്കിലും അവരുടെ വീട്ടുകാരുമായി താന്‍ ഇപ്പോഴും പഴയ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ഫ്രാങ്കോ പറയുന്നു. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ആഘോഷങ്ങള്‍ക്ക് പരസ്പരം സമ്മാനങ്ങള്‍ കൈമാറാറുണ്ട്. ഫ്രാങ്കോയുടെ ഭാര്യ നോറയുടെ വാക്കുകളാണ് കൂടുതല്‍ പ്രസക്തം. 'എനിക്ക് സോണിയയോട് വളരെയധികം അസൂയയാണ്. ഞങ്ങള്‍ പരിചയപ്പെട്ട നാളുകളില്‍ പോലും മൂന്നാമതൊരാളോട് ഫ്രാങ്കോ സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നതൊക്കെയും അന്റോണിയ എന്ന സോണിയയെക്കുറിച്ചായിരുന്നു.'

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.