CNN-IBN ചാനലിന്‍റെ ഇന്ത്യന്‍ ഓഫ് ദ് ഇയര്‍ മത്സരത്തിന്‍റെ തീയ്യതി നാടകീയമായി ചാനല്‍ അധികൃതര്‍ വീണ്ടും മാറ്റി.ഇത് രണ്ടാം തവണയാണ് ചാനല്‍ ഈ തീയ്യതി മാറ്റുന്നത്.ഡിസംബര്‍ 31ന് അവസാനിക്കേണ്ടിയിരുന്ന മത്സരം ആദ്യം ജനുവരി 31ലേക്ക് മാറ്റിയിരുന്നു.ഇപ്പോള്‍ അവര്‍ പറയുന്ന പുതിയ തീയ്യതി ഫെബ്രുവരി 11ആണ്.ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം ചാനലില്‍ നിന്ന് ഇന്നലെ ലഭിച്ചു.പ്രധാനമന്ത്രി കൂടെ പങ്കെടുക്കുവാന്‍ വേണ്ടിയാണ് തീയ്യതി മാറ്റിയതെന്നാണ് ചാനല്‍ നല്‍കുന്ന വിശദീകരണം.അപ്രതീക്ഷിതമായ ഈ നീക്കത്തിന് പിന്നില്‍ കള്ളക്കളികള്‍ ഉള്ളതായി നിരവധി പേര്‍ വിശ്വസിക്കുന്നു.മലയാളികളുടെ അഭിമാനമായ വിജയന്‍ IPS മുന്നേറുമ്പോഴായിരുന്നു ആദ്യത്തെ പ്രാവശ്യം തീയ്യതി മാറ്റിയത്.ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ 44ശതമാനവുമായി ശ്രീ വിജയന്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു.തൊട്ടടുത്ത എതിരാളിക്കുള്ള വോട്ടിംഗ് വെറും 27ശതമാനം മാത്രമായിരുന്നു.വ്യാഴാഴ്ച വരെ 22ശതമാനത്തില്‍ നിന്നിരുന്ന ശ്രീ വിജയനെ 2 ദിവസം കൊണ്ട് 44ശതമാനത്തില്‍ എത്തിച്ചതില്‍ പ്രവാസി മലയാളികള്‍ക്ക് വലിയൊരു പങ്കുണ്ടായിരുന്നു.ന്യൂയോര്‍ക്ക് പോലുള്ള പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശ്രീ വിജയന്‍റെ വിജയത്തിനായി പ്രത്യേക കോണ്‍ഫറന്‍സ് കോളുകള്‍ സംഘടിപ്പിച്ചിരുന്നു.ചാനലിന്‍റെ വിശ്വാസ്യതയെ തകര്‍ക്കുന്ന ഈ നടപടി ഫേസ്ബുക്കില്‍ വ്യാപകമായ പ്രതിഷേധം വിളിച്ചു വരുത്തി.തീയ്യതി മാറ്റി വിജയനെപ്പോലെ സത്യസന്ധനായ ഒരു പോലീസ് ഓഫീസറുടെ വിജയസാധ്യത തകര്‍ക്കാന്‍ പറ്റുമെന്ന് ചാനല്‍ അധികാരികള്‍ വ്യമോഹിക്കണ്ടായെന്ന് അദ്ദേഹത്തിന്‍റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മകള്‍ അറിയിച്ചു.അതുപോലെ ചാനലിന്‍റെ നീതിരഹിതമായ നടപടി ഫേസ്ബുക്കിലൂടെ ചോദ്യം ചെയ്യുവാനും ഇവര്‍ ആഹ്വാനം ചെയ്തു.
Comments