ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. അഞ്ജുവിന് സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ചുമതലയുണ്ടെന്നും അത് ഭിന്നതാല്പര്യമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളത്. ഇത് എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു.
പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ഇന്ന് നിര്‍ദേശിച്ചിരുന്നു. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദ്ദേശം.
Comments