കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ മുഹമ്മദ് ഷമിയെ ഒത്തുകളി ആരോപണത്തില്‍ നിന്ന് ഒഴിവാക്കി ബി.സി.സി.ഐ. ഒത്തുകളി ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ഭാര്യ ഹസിന് ജഹാന് രംഗത്തെത്തിയതിനെ തുടര്‍ന്നു തടഞ്ഞുവച്ച വാര്‍ഷിക കരാറില്‍ ഷമിയെ ഉള്‍പ്പെടുത്താനും ബി.സി.സി.ഐ തീരുമാനിച്ചു. വര്‍ഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ കളിക്കാനും ഷമിക്കു കഴിയും. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് ഇക്കുറി ഷമിയെ സ്വന്തമാക്കിയത്. നേരത്തെ, മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
Comments