You are Here : Home / SPORTS

തിരുവന്തപുരത്തെ കളി മാറ്റാൻ പുതിയ നമ്പറുമായി കെ സി എ

Text Size  

Story Dated: Saturday, March 24, 2018 03:22 hrs UTC

തിരുവനന്തപുരം ക‍ഴക്കൂട്ടത്ത് ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനം നവംബറില്‍ നടത്താമെന്ന് ക‍ഴിഞ്ഞ ദിവസം തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഏകദിനമത്സരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കെ സി എ രംഗത്ത്.

തിരുവനന്തപുരത്ത് നവംബര്‍ മാസത്തില്‍ മ‍ഴ ഉണ്ടാകുമെന്നതാണ് കെ സി എ സെക്രട്ടറിയുടെ വാദം. ഈ സാഹചര്യത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരം മറ്റേതെങ്കിലും സംസ്ഥാനത്തിന് നല്‍കി പകരം ജനുവരിയില്‍ ഇന്ത്യ ഓസ്ട്രേലിയ പരമ്ബരയിലെ ഒരു മത്സരം അനുവദിക്കണമെന്നുമാണ് കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി.

ആവശ്യമുന്നയിച്ച്‌ ബിസിസിഐക്ക് കെസിഎ കത്ത് നല്‍കും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മത്സരം മാറ്റി നല്‍കുന്നതാണ് നല്ലതെന്ന് കാട്ടിയാകും കത്ത് നല്‍കുക. നവംബറിലെ മത്സരത്തിന് പകരം ജനുവരിയില്‍ മത്സരം ലഭിച്ചാല്‍ തിരുവനന്തപുരത്ത് തന്നെ വേദിയൊരുക്കുമെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.

ഒരു അന്താരാഷ്ട്ര മത്സരം സംസ്ഥാനത്തിന് ലഭിക്കാനുള്ള പ്രയാസം മറന്നുകൊണ്ടാണ് കെസിഎ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. നവംബറില്‍ ബിസിസിഐ മത്സരം അനുവദിച്ചതിനാല്‍ ഇപ്പോള്‍ നടത്താനായില്ലെങ്കില്‍ അടുത്തെങ്ങും കേരളത്തില്‍ മത്സരം ലഭിക്കണമെന്നില്ല.

മ‍ഴയും കാലാവസ്ഥയും അനുകൂലമല്ലെന്ന കാരണം ചൂണ്ടികാട്ടി മത്സരം മാറ്റിത്തരണമെന്ന ആവശ്യം അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഇതിനകം ഉയര്‍ന്നുക‍ഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.