സാള്‍ട്ട്ലേക്ക് മൈതാനിയില്‍ ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ സന്തോഷ് ട്രോഫി ഫൈനലില്‍ ബദ്ധവൈരികളായ ബംഗാളിനെ തകര്‍ത്ത് കേരളത്തിന് ആറാം കിരീടം. പതിനാല് വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നത്. ഫലം: കേരളം 6-4 ബംഗാള്‍
നിശ്ചിത സമയത്തില്‍ 1-1 എന്ന സമനിലയിലായിരുന്നു ഇരു ടീമുകളും. അധിക സമയത്തിെന്റ രണ്ടാം പകുതിയില്‍ ഒാരോ ഗോളുകള്‍ വീതം വീണ്ടും അടിച്ച് 2-2 എന്ന നിലയില്‍ സമാസമമായി തുടര്‍ന്നു. എന്നാല്‍ പെനാല്‍റ്റിയിലേക്ക് നീങ്ങിയതോടെ മത്സരം കേരളത്തിെന്റ വരുതിയിലേക്ക് വന്നു. ബംഗാളിെന്റ ആദ്യത്തെ രണ്ട് അവസരങ്ങള്‍ തടഞ്ഞിട്ട് കേരളാ ഗോളി വി. മിഥുനാണ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
രാഹുല്‍ വി. രാജ്, ജിതിന് ഗോപാലന്, ജസ്റ്റിന്, സീസണ് എന്നിവര്‍ കേരളത്തിനായി പെനാല്‍റ്റിയില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവിനെ ഗോള്‍കീപ്പറാക്കി ബംഗാള്‍ ചെറിയൊരു പരീക്ഷണം നടത്തി നോക്കിയെങ്കിലും ഫലം കണ്ടില്ല.
2004ല്‍ പഞ്ചാബിനെ തകര്‍ത്താണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. ഡല്‍ഹിയിലായിരുന്നു മത്സരം. 2013ല്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് പരാജയപ്പെട്ടു. നീണ്ട 14 വര്‍ഷത്തിന് ശേഷം കരുത്തരായ ബംഗാളിനെ ആദ്യമായി ഫൈനലില്‍ കീഴടക്കി ഒരിക്കല്‍ കൂടി കിരീടം മലയാള മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് സതീവന്‍ ബാലെന്റ ചുണക്കുട്ടികള്‍.
ആദ്യ പകുതി കേരളത്തിന്.
കളി തുടങ്ങിയത് മുതല്‍ ബംഗാളിെന്റ ആക്രമണമായിരുന്നു സാള്‍ട്ട്ലേക്ക് മൈതാനിയില്‍. 9ാം മിനിറ്റില്‍ തന്നെ ഫ്രീകിക്കിലൂടെ കേരളത്തിന് മികച്ച അവസരം ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റാനായില്ല. എന്നാല്‍ 19ാം മിനിറ്റില്‍ ബംഗാളിെന്റ ഒരു മുന്നേറ്റം തകര്‍ത്ത്, കൈക്കലാക്കിയ പന്തുമായി കേരളാ ടീം കുതിച്ചു. എം.എസ് ജിതിന് ഗ്രൗണ്ടിെന്റ മധ്യ ഭാഗത്തുനിന്നും സീസണ് നല്കിയ പാസ് ലക്ഷ്യം തെറ്റാതെ ബംഗാളിെന്റ വലയിലേക്ക്.
ഗോള്‍ മടക്കാന്‍ ബംഗാളും ലീഡുയര്‍ത്തി കിരീട സാധ്യത നിലനിര്‍ത്താന്‍ കേരളവും ആദ്യ പകുതിയില്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാനായില്ല. സെമിയിലെ താരം അഫ്ദലും ആദ്യ ഗോള്‍ നേടിയ ജിതിനും ഒന്നിലധികം അവസരങ്ങള്‍ കളഞ്ഞു കുളിച്ചു.
പ്രതീക്ഷ തകര്‍ത്ത രണ്ടാം പകുതി
68ാം മിനിറ്റിലാണ് കേരളാ ടീമിെന്റ ആവേശം കെടുത്തിയ ഗോള്‍ പിറന്നത്. രാജന് ബര്മെന്റ അളന്നു മുറിച്ച ക്രോസ് ബംഗാള്‍ നായകന് ജിതേന്‍ മുര്‍മു ഗോള്‍ വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ബംഗാളിെന്റ പ്രതിരോധനിര പലഘട്ടങ്ങളിലും പതറിയെങ്കിലും കേരള നിരക്ക് മുതലെടുക്കാനാവാതെ പോവുകയായിരുന്നു.
നാടകീയമായ അധിക സമയം
ആക്രമ പ്രത്യാക്രമണങ്ങള്‍ കൊണ്ട് സജീവമായ അധിക സമയത്തില്‍ ബംഗാളിെന്റ രാജന് ബര്മന് കേരളാ ഗോളിയെ വീഴ്ത്തി ചുവപ്പ് കാര്‍ഡ് കണ്ടു. തുടര്‍ന്ന് പത്തുപേരുമായാണ് അവര്‍ കളിച്ചത്.
അധിക സമയത്തിെന്റ അവസാനം നാല് മിനിറ്റ് ബാക്കി നില്കെ അതിമനോഹരമായ ഹെഡ്ഡറിലൂടെ കേരളത്തിന് വേണ്ടി ബിപിന്‍ തോമസ് ലീഡുയര്‍ത്തി. 2-1ന് കേരളം മുന്നില്‍. എന്നാല്‍ കളി തീരാന്‍ സെക്കന്റുകള്‍ക്ക് മുമ്ബ് ലഭിച്ച ഫ്രീകിക്ക് ബംഗാള്‍ താരം തിര്ങ്കര് സര്‍ക്കാര്‍ ഉന്നം തെറ്റാതെ കേരളാ പോസ്റ്റിലേക്ക് കയറ്റിയതോടെ മത്സരം നിരാശ സമനിലയിലേക്ക്. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയെങ്കിലും ഫലം: കേരളത്തിന് ആറാം കിരീടം.
Comments