ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് മത്സരങ്ങളുടെ അഞ്ചു വര്‍ഷത്തേക്കുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം വാങ്ങിയത്. 2018 മുതല്‍ 2023 വരെ നടക്കുന്ന ഇന്ത്യയുടെ സ്വദേശത്തേയും വിദേശത്തേയും എല്ലാ മത്സരങ്ങളും ഇനി സ്റ്റാര്‍ ഇന്ത്യയിലൂടെ ആസ്വദിക്കാം.
സോണി, റിലയന്‍സ് ജിയോ തുടങ്ങിയ കരുത്തരെ പിന്തള്ളിയാണ് സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം നേടിയത്. 2012 മുതല്‍ 2018 വരെയുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ 3851 കോടി രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാല്‍ ഇത്തവണ ഇത് ഇരട്ടിയോളം വര്‍ധിച്ചു.
നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശവും സ്റ്റാര്‍ ഇന്ത്യ നേടിയിരുന്നു. നിലവിലെ കരാറനുസരിച്ച് ഇന്ത്യയുടെ ഒരു മത്സരത്തിന് 60 കോടി രൂപ വീതമാണ് സംപ്രേഷണാവകാശത്തില്‍ ബി.സി.സി.ഐയ്ക്ക് ലഭിക്കുക.
Comments