ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് നിയമ കമ്മീഷന്റെ നിര്‍ദേശം . ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
പൊതുജനത്തിന് വിലയിരുത്താന്‍ കഴിയുന്ന ഏജന്‍സിയാക്കി ബി സി സി ഐ മാറ്റണമെന്നാണ് നിയമകമീഷന്റെ നിര്‍ദേശം.കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുമ്ബാകെയാണ് സമിതി 124 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദേശീയ കായിക സമിതിയായി ബിസിസിഐ മാറ്റി വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.
Comments