You are Here : Home / SPORTS

ഇന്ത്യ ഇന്നു വീണ്ടും അംഗത്തിന്

Text Size  

Story Dated: Tuesday, February 13, 2018 03:55 hrs UTC

രിത്രത്തിലേക്ക് കണ്ണുനട്ട് ഇന്ത്യ ഇന്നു വീണ്ടും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അങ്കത്തിനിറങ്ങും. 
ദക്ഷിണാഫ്രക്കയ്ക്കെതിരായ ആറ് മത്സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്ബരയിലെ അഞ്ചാമത്ത മത്സരത്തിനാണ് ഇന്ന് പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് വേദിയാകുന്നത്.ഇന്നു ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ഒരു പരമ്ബര ജയം സ്വന്തമാകും. 
പരമ്ബരയില്‍ ഇന്ത്യ നിലവില്‍ 3-1ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാല്‍ ജയിക്കാതെ തന്നെ ഇന്ത്യക്ക് പരമ്ബര നേടാനുള്ള അവസരവുമുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതലാണ് മത്സരം. 
ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയെ വാണ്ടറേഴ്സില്‍ നടന്ന നാലാം മത്സരത്തില്‍ ജഴ്സി മാറിയിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് തോല്‍പിച്ചിരുന്നു. തുടര്‍ തോല്‍വികളില്‍ നട്ടം തിരിഞ്ഞ ആതിഥേയര്‍ക്ക് ഒരു തിരിച്ചുവരവുകൂടിയായി ആ മത്സരം. 
അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ ശ്രമിക്കുമ്ബോള്‍ മറുവശത്ത് വിജയം തുടരാനാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ജൊഹാനസ്ബര്‍ഗില്‍ മഴയും ഇടിമിന്നലും രസംകൊല്ലികളായി എത്തിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 
പ്രതീക്ഷയോടെ ഇന്ത്യ 
മൂന്ന് തുടര്‍ വിജയങ്ങള്‍ക്ക് ശേഷം സംഭവിച്ച തോല്‍വിയില്‍ നിന്ന് പാഠംപഠിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ജൊഹാനസ്ബര്‍ഗിലെ തോല്‍വി ഇന്ത്യക്ക് തിരിച്ചടിയല്ലെന്നും മറിച്ച്‌ ഉണര്‍ത്തുപാട്ടാണെന്നുമാണ് നായകന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായം. 
ഇന്ന് ശക്തമായി തിരിച്ചടിച്ച്‌ ചരിത്ര നേട്ടം കൊയ്യാനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍ പോര്‍ട്ട് എലിസബത്തിലെ റെക്കോഡ് ഇന്ത്യയ്ക്ക് എതിരാണ്. 1992ന് ശേഷം ഇവിടെ നടന്ന ഏകദിനങ്ങളില്‍ ഒരെണ്ണം പോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല. വാണ്ടറേഴ്സില്‍ നടന്ന നാലാം ഏകദിനത്തില്‍ നന്നായി ബാറ്റ് ചെയ്തെങ്കിലും മുന്‍ മത്സരങ്ങളില്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് നിറം മങ്ങിയതാണ് തോല്‍വിക്കു കാരണമായത്. 
ബാറ്റിങ്ങില്‍ മുന്‍ നിരയില്‍ ധവാനും കോഹ്ലിയും മിന്നുന്ന ഫോമിലാണെങ്കിലും രോഹിത് ശര്‍മയുടെ മോശം പ്രകടനം ഇന്ത്യക്ക് തിരിച്ചടിയാണ്. നാലു മത്സരങ്ങളിലും 15-ന് അപ്പുറം സ്കോര്‍ ചെയ്യാന്‍ രോഹിതിനായിട്ടില്ല. എന്നാലും ഇന്ന് രോഹിത്തിനെ ഒഴിവാക്കാന്‍ സാധ്യത കുറവാണ്. കേദാര്‍ ജാദവ് ഹാംസ്ട്രിംഗ് ഇഞ്ചുറിയുടെ പിടിയിലായതിനാല്‍ ശ്രേയസ് അയ്യര്‍ ഇന്നും ടീമിലിടം നേടിയേക്കും. 
സാധ്യതാ ടീം: രോഹിത്ത്, ധവാന്‍, കോഹ്ലി, രഹാനെ, ശ്രേയസ്, ധോണി, ഹാര്‍ദ്ദിക്, ഭുവനേശ്വര്‍, കുല്‍ദീപ്, ബുംര, ചഹാല്‍. 
ജയം തുടരാന്‍ ആതിഥേയര്‍ 
പിങ്ക് ജഴ്സിയില്‍ നേടിയ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച പ്രതീക്ഷയാണ് സമ്മാനിച്ചത്. തങ്ങളെ വലച്ച ഇന്ത്യന്‍ സ്പിന്‍ നിരയ്ക്ക് മേല്‍ ആധിപത്ത്യം നേടാനായത് അവരുടെ ആത്മ വിശ്വാസം ഏറെ വര്‍ദ്ധിപ്പിച്ചു. ഡേവിഡ് മില്ലര്‍ ഫോമിലേക്ക് തിരിച്ചെത്തിയതും അവര്‍ക്ക് കരുത്താകുന്നു. ഹെന്റിക്ക്ക്ല ാസ്സന്റെഫോമും അരുടെ ധൈര്യമാണ്. പോര്‍ട്ട് എലിസബത്തില്‍ കളിച്ച 32 മത്സരങ്ങളില്‍ 11 എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക തോറ്റിട്ടുണ്ട്. 
സാധ്യതാ ടീം: അംല, മര്‍ക്രം, ഡുമിനി, ഡിവില്ലിയേഴ്സ്, മില്ലര്‍,ക്ല ാസ്സന്‍, ബെഹാര്‍ദ്ദീന്‍ /മോറിസ്, പെഹ്ലുക്വായോ, റബാഡ, മോര്‍ക്കല്‍, താഹിര്‍/തബരയിസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.