You are Here : Home / എന്റെ പക്ഷം

ക്രിക്കറ്റ് മാമാങ്കത്തിന്‌ ഫിലാഡൽയഫിയയില്‍ കലാശകൊട്ട്

Text Size  

Story Dated: Tuesday, October 17, 2017 12:38 hrs UTC

ക്രിക്കറ്റ് മാമാങ്കത്തിന്‌ ഫിലാഡൽയഫിയയില്‍ കലാശകൊട്ട് ഫിലാഡൽഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിയ മലയാളി ക്രിക്കറ്റ് ലീഗ് മൽസരത്തിന്റെ ഫൈനല്‍ ഒക്റ്റോബര്‍ 22 ഞായറാഴ്ച ഒരു മണിക്ക് ആരം ഭിക്കും . ഫിലാഡല്‍ ഫിയ ക്രിക്കറ്റ് ക്ളബ്ബും ഫിലാഡല്‍ ഫിയ വാരിയേഴ്സും മാറ്റുരയ്ക്കുന്ന മല്‍ സരത്തിന്‌ ഫൊക്കാന ഫോമ പ്രസിഡന്റുമാര്‍ സാക്ഷ്യം വഹിക്കും .ഇന്ത്യ പ്രസ്സ് ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ശ്രീ വിൻസെന്റ് ഇമ്മാനുവേലുമായി അടുത്ത സൗഹJദം പുലർത്തുന്ന ജോൺ സബാറ്റിന ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു അഭ്യുദയകാംഷിയാണ്. അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ ആവേശം പകരാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെ ഒരു വൻ നിര തന്നെ പ്രതീക്ഷിക്കുന്നു ഏകദേശം ഒരു വർഷത്തോളമായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദർലി ലൗ എന്നറിയപ്പെടുന്ന ഫിലാഡൽഫിയായുടെ മണ്ണിൽ ഈ കായിക മാമാങ്കം ആരംഭിച്ചത്. ഫിലാഡല്‍ഫിയായിലെ പ്രശസ്തമായ ബ്രാഡ്ഫോര്‍ഡ് പാര്‍ക്കിലെ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചിൽ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകൾ തമ്മിൽ മത്സരിച്ചു, അതിൽ വിജയിക്കുന്ന ഒരോ പൂളിൽ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സെമി ഫൈനൽ - ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 2001 മുതൽ ഫ്രണ്ട്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് എന്ന ക്ലബായിരുന്നു ഈ ടൂർണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയിൽ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂർണമെൻറുകളിലൊന്നായിരുന്നു ഇത്. എന്നാൽ അമേരിക്കയിലുടനീളം ചിതറിപ്പാർക്കുന്ന മലയാളികൾക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് എന്ന ചിന്തയിൽ നിന്നാണ് ന്യുജേഴ്സിയിലെ കിംഗ്സ് ക്രിക്കറ്റ് ക്ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്. പ്രൊഫഷണൽ ക്രിക്കറ്റ് അംബയറിംഗിന് ലൈസൻസുള്ള അംബയർമാരായിരിക്കും നിഷ്പക്ഷമായി ഫൈനല്‍ നിയന്ത്രിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: സുനോജ് മല്ലപ്പള്ളി 267 463 3085 ബിനു ആനിക്കാട് 267 235 4345 അലക്സ് ചിലമ്പിട്ടശേരി 908 313 6121 മധു കൊട്ടാരക്കര 609 903 7777 ബിനു ചെറിയാൻ 215 828 3292 നിബു ഫിലിപ്പ് 215 696 5001 Ground Information :Bradford park 7500 Calvert street Philadelphia PA 19152

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More