കേരളത്തിലെ ലോ അക്കാദമി പ്രശ്നത്തിൽ സർക്കാരിന്റെ കാര്യം കുരങ്ങിന്റെ വാൽ പോലെ ആയി.ഇത് പോലെ തന്നെ ആണ് മറ്റു സ്വാശ്രയ കോളേജുകളുടെ നിയമ സംഹിതകൾ സർക്കാർ അംഗീകരിച്ചിട്ടുള്ളത് എങ്കിൽ പിന്നെ നമുക്ക് ഈ ജനാധിപത്യ വ്യവസ്ഥിതിയിൽ പേരിനു വേണ്ടി എന്തിനാണ് ഒരു തിരഞ്ഞെടുത്ത സർക്കാർ(റബ്ബർ സ്റ്റാമ്പ് - ഇതാണ് ഉത്തമ നാമം) . അഞ്ചു വര്ഷം മാറി മാറി ഭരിച്ചു കീശയും,വിദേശ ബാങ്ക് ബാലൻസും കൂട്ടുന്ന രാഷ്ട്രീയക്കാർ കേരളത്തിലെ വിദ്യാഭ്യാസത്തെ കുത്തക മുതലാളി മാർക്കും,മത കൂട്ടായ്മകൾക്കും തീറെഴുതി കൊടുത്തിരിക്കുന്നു. പ്രിൻസിപ്പാൾ സ്ഥാനത്തിന് നേരെ സർക്കാർ നടപടി വന്നാൽ അക്കാദമി പ്രിൻസിപ്പൽ കോടതിയിൽ പോകും എന്ന്..സർക്കാരിന് ഇടപെടാൻ അവകാശവും,നിയമവും ഇല്ല എന്ന്. ഇതാണോ ജനാധിപത്യം. ചരുക്കം ചില ജനങളുടെ ആധിപത്യം എന്ന് പറയാം.സിണ്ടിക്കേറ്റിലും,കോടതിയിലും,ഭരണ, പ്രതി പക്ഷത്തും ഇരിക്കുന്ന നിയമം വിലകൊടുത്തു വാങ്ങിയവർ ആണ് പ്രിൻസിപ്പാളിന്റെ ശക്തി.അതിനെ മറികടക്കാൻ കേരളത്തിലെ ഒരു വിദ്യാർത്ഥി സമരങ്ങൾക്കോ,ജന പ്രക്ഷോപണത്തിനോ കഴിയില്ല എന്ന് മാത്രം അല്ല ,ഭാവിയിൽ നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്വാശ്രയ കോളേജുകളുടെ സ്ഥിതിയും,കുട്ടികളുടെ ഭാവിയും ഇതിനു തുല്യം മാത്രമായിരിക്കും എന്ന് മനസ്സിലാക്കുക.
നല്ല സ്വർണ്ണ ലിപികളിൽ വീടിന്റെ കവാടങ്ങൾക്കു മുന്നിൽ എഴുതിയ എൽ എൽ ബി ബോർഡുകൾ വായിക്കുമ്പോൾ സത്യത്തിൽ വക്കീൽ സമൂഹത്തിനോട് അല്പം എങ്കിലും ബഹുമാനം ഉണ്ടായിരുന്നു വെങ്കിൽ അതും സാധാരണ ജനങ്ങൾക്ക് നഷ്ടമായിരിക്കുന്നു.പണ്ട് വ്യാജ ഡോക്ടറുടെ കേസ് വാദിച്ച വക്കീൽ മാരുടെ വ്യാജ സർട്ടിഫിക്കറ്റ് നെ പറ്റി ഒരു അന്യോഷണം വന്നാൽ അത് ഇന്ത്യയിലെ ഏതു കോടതിയിൽ ഏതു മലയാളി വക്കീൽ ആയിരിക്കും വാദിക്കുക? അത് ലോ അക്കാദമി ജനിപ്പിച്ച വക്കീൽ ആണ് എങ്കിൽ തീർന്നു കഥ. ചോര കുടിച്ചു വീർത്ത അട്ട കടിച്ചു തൂങ്ങുന്ന പോലെ ശ്രീമതി .നായർ കടിച്ചു തൂങ്ങുമ്പോൾ ഒരു സാധാരണ പൗരൻ എന്ന രീതിയിൽ സത്യം അറിയാനും,മറ്റുള്ളവരെ അറിയിക്കാനും ഉള്ള സ്വാതന്ത്രവും,കടമയും എല്ലാ കേരളീയനിലും നിക്ഷിപ്തമാണ്.എന്ന് വച്ചാൽ ഇന്ന് വിദ്യാർത്ഥികൾ പറയുന്ന കാര്യങ്ങൾ,പ്രിന്സിപ്പാളിനും,കോളേജിനും എതിരെ കെട്ടി ചമച്ചതാണ് എന്ന് ശ്രീമതി നായർ പറയുമ്പോൾ അതിന്റെ വസ്തുത ജനങ്ങളെ സർക്കാർ,മാധ്യമങ്ങൾ,രാഷ്ട്രീയ പാർട്ടികൾ എന്നിവർ ബോധ്യപ്പെടുത്താൻ നിർബന്ധിതം ആണ്.ബാധ്യസ്ഥരും ആണ്. വിദ്യാർത്ഥി സമര കാരണങ്ങൾ ശരിയാണോ?,അതോ തെറ്റാണോ? എന്ന് വാദിച്ചു ,മൂന്നാമത് കക്ഷി ആയി ധൈര്യപൂർവ്വം തിരുവനന്തപുരം ലോ അക്കാദമിയുടെ പേരിൽ ഹൈക്കോടതിയിൽ പോകാൻ ധൈര്യമുള്ള ഏതെങ്കിലും അഭിഭാഷകൻ ഇന്ന് കേരളത്തിൽ ഉണ്ടോ? അഭിഭാഷക സമൂഹത്തിനു മുഴുവൻ അപമാനം ആയ ഈ അവസ്ഥയെ "ആൽ മുളച്ചാലും തണൽ" എന്ന് കാണുന്നവരുടെ കൂട്ടത്തിലേക്കു അഭിഭാഷകരെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാര തകർച്ചയുടെയും,ജനാധിപത്യ ധ്വമസങ്ങൾക്കെതിരെയും ജന ശബ്ദം ഉയരേണ്ടി ഇരിക്കുന്നു.കോടതിയിൽ അടിച്ചമർത്തപ്പെട്ട മാധ്യമ സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടിയ മാധ്യമങ്ങളും,പ്രവർത്തകരും നിശബ്ദത പാലിക്കുന്നത് ആരെ ഭയന്നാണ്? കഴിഞ്ഞ നാല് പതിറ്റാണ്ടു കാലത്തെ നിയമ സർട്ടിഫിക്കറ്റുകൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ രഹസ്യമായി പരിശോധിച്ചാൽ മനസ്സിലാകും,ഗോവിന്ദ ചാമിമാർ കേസുകളിൽ വിജയം വരിച്ചതിനു പിന്നിൽ "പഠിച്ച" വക്കീൽ മാർ അല്ല "ജയിച്ച" വക്കീൽ മാർ ആണെന്ന്. -ജയ് പിള്ള
Comments