You are Here : Home / വെളളിത്തിര

കാളിദാസൻ ഇനി ജീത്തുവിനോടൊപ്പം

Text Size  

Story Dated: Saturday, May 12, 2018 11:02 hrs EDT

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും നീണ്ട കാത്തിരിപ്പിനൊ ടുവിലാണ് കാളിദാസ് ജയറാം നായകനായ 'പൂമരം' എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തന്റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍.
 
 
ജീത്തു ജോസഫിനോടൊപ്പമായിരിക്കും കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രം. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടു ന്നതായിരിക്കുമെന്നും കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
 
 
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒരു ക്യാമ്ബസ് കലോത്സവ കഥയായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയായിരുന്നു ജീത്തുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
 
 
 
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്. ജീത്തുവിന്റെ ചിത്രം അതിനു ശേഷമേ ഉണ്ടാകൂ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More