You are Here : Home / വെളളിത്തിര

ദിലീപിനെതിരെ കേസുമായി ലിബേര്‍ട്ടി ബഷീര്‍ രംഗത്ത്

Text Size  

Story Dated: Saturday, May 12, 2018 03:16 hrs UTC

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍ രംഗത്ത്. ദിലീപ് 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ലിബേര്‍ട്ടി ബഷീര്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ദിലീപിനെതിരെ ലിബേര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരിക്കുന്നത്.

ആരോപണങ്ങള്‍ പിന്‍വലിച്ച്‌ 10 ദിവസത്തിനകം ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ലിബേര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച്‌ 10 ദിവസത്തിനകം മാപ്പു പറയാത്ത പക്ഷം മാന നഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More