You are Here : Home / വെളളിത്തിര

സോനത്തിന്റെ ലെഹംഗയ്ക്ക് 90 ലക്ഷം രൂപ

Text Size  

Story Dated: Sunday, May 13, 2018 02:40 hrs UTC

ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ബോളിവുഡില്‍ ഏറ്റവും വിലപിടിപ്പുള്ള വിവാഹ വസ്ത്രം ധരിച്ച ക്രഡിറ്റ് ഇനി സോനം കപൂറിന് സ്വന്തം. കഴിഞ്ഞ ദിവസം വിവാഹിതയായ സോനം കപൂറിന്റെ വിവാഹവസ്ത്രം ലെഹംഗയുടെ വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും. സോനത്തിനു വേണ്ടി ഡിസൈനര്‍ അനുരാധ വകീല്‍ ഒരുക്കിയ റെഡ് ലെഹംഗയ്ക്ക് 70-90 ലക്ഷം രൂപ വിലമതിക്കുമെന്നാണു ഫാഷന്‍ വിദഗ്ധരുടെ കണക്കുകൂട്ടല്‍.
 
 
 
സെലിബ്രിറ്റികളില്‍ ലോക സുന്ദരി ഐശ്വര്യ റായി കൈയ്യടക്കിയിരുന്ന റെക്കോര്‍ഡ് മറികടന്നാണ് സോനം ഒന്നാമതെത്തിയത്. ബോളിവുഡിന്റെ വിവാഹ ക്ലബില്‍ അംഗങ്ങളായ നടിമാരുടെ വിവാഹവസ്ത്രങ്ങളുടെ വിലയന്വേഷിച്ചാല്‍ അമ്ബരക്കും. കാഴ്ചയ്ക്കു വിരുന്നാകുന്ന വസ്ത്രങ്ങള്‍ ഒരുക്കണമെന്ന സമ്മര്‍ദമുണ്ട് താരങ്ങള്‍ക്കും അവരുടെ ഡിസൈനര്‍മാര്‍ക്കും. 
 
 
 
ലോകസുന്ദരി ഐശ്വര്യ റായ് ബച്ചനു വേണ്ടി ഡിസൈനര്‍ നീത ലുല്ല ഒരുക്കിയ വസ്ത്രത്തിന് 75 ലക്ഷം രൂപയാണ് വില. കരീന കപൂര്‍ വിവാഹത്തിന് അണിഞ്ഞത് വരന്‍ സെയ്ഫ് അലിഖാന്റെ അമ്മയും നടിയുമായ ഷര്‍മിള ടഗോറിന്റെ വിവാഹ ലെഹംഗയാണ് (ഡിസൈനര്‍ റിതു കുമാര്‍). വിവാഹ റിസപ്ഷനില്‍ കരീന ധരിച്ചതു ബോളിവുഡിന്റെ സ്വന്തം സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്ത്രം. വില 50 ലക്ഷം രൂപ.
 
 
ശില്‍പഷെട്ടി കുന്ദ്രയുടെ ചുവന്ന വിവാഹസാരി ഒരുക്കിയത് ഡിസൈനര്‍ തരുണ്‍ തഹിലാനി. എണ്ണായിരം സരോസ്‌കി ക്രിസ്റ്റലുകള്‍ നിറഞ്ഞ ഈ സാരിയുടെ വില 50 ലക്ഷം രൂപ. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹ വസ്ത്രങ്ങളായിരുന്നു അനുഷ്‌ക ശര്‍മ കോഹ്ലിയുടേത്. ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയൊരുക്കിയ മനോഹരമായ ആ പിങ്ക് ലെഹംഗയുടെ വില 30 ലക്ഷം രൂപ.
 
 
 
നടി ജനീലിയ ഡിസൂസ നടന്‍ റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്തപ്പോള്‍ വസ്ത്രങ്ങളൊരുക്കിയത് ഡിസൈനര്‍ നീത ലുല്ല. വില 17 ലക്ഷം രൂപ.നടി ബിപാഷ ബസുവും ടിവി താരം കരണ്‍ സിങ് ഗ്രോവറുമായുള്ള വിവാഹത്തിന് തനി ബംഗാളി വധുവായി ബിപാഷയെ ഒരുക്കിയത് ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ്. വില നാലു ലക്ഷം രൂപ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More