You are Here : Home / വെളളിത്തിര

ദൈവത്തിന് എല്ലായിടത്തും എത്താന്‍ കഴിയാത്തതുകൊണ്ട്അമ്മയെ സൃഷ്ടിച്ചു

Text Size  

Story Dated: Sunday, May 13, 2018 10:42 hrs EDT

ലോക മാതൃദിനത്തില്‍ ആശംസകളുമായി മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. 'ദൈവത്തിന് എല്ലായിടത്തും എത്താന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹം അമ്മയെ സൃഷ്ടിച്ചു" എന്നാണ് ചിത്രത്തിനൊപ്പം ലാല്‍ കുറിച്ചത്.
 
 
കഴിഞ്ഞ മാര്‍ച്ചില്‍ അമ്മയെ കുറിച്ച്‌ ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിലായിരുന്നു ലാല്‍ അമ്മ ശാന്തകുമാരിയെക്കുറിച്ച്‌ പരാമര്‍ശിച്ചത്.
 
"കുറച്ച്‌ വര്‍ഷങ്ങളായി അമ്മ വീല്‍ചെയറിലാണ്. എത്രയോ കാലം ഓടിനടന്നിരുന്ന അമ്മ വീല്‍ചെയറിലായപ്പോള്‍ ഉണ്ടായ അസ്വസ്ഥത ഞാന്‍ കണ്ടിട്ടുണ്ട്."എന്നായിരുന്നു ലാല്‍ എഴുതിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More