You are Here : Home / വെളളിത്തിര

നയൻതാരയെ പറ്റിച്ച പ്രഭുദേവ ഇപ്പം നികേഷയുടെ കൂടെ

Text Size  

Story Dated: Sunday, May 13, 2018 10:52 hrs EDT

തെലുഗ്-തമിഴ് സിനിമകളില്‍ സജീവമായ നടിയാണ് നികേഷ പട്ടേല്‍. പ്രഭുദേവയെ വിവാഹം കഴിക്കണമെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞാണ് നികേഷ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
 
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നികേഷയുടെ വെളിപ്പെടുത്തല്‍. പ്രഭുദേവയുമായി ഒരു സിനിമ ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു നികേഷയുടെ മറുപടി.
 
പ്രഭുദേവയുമൊത്ത് ഒരു ചിത്രം ചെയ്യുന്നതിനെകുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നത്. പക്ഷെ എനിക്ക് പ്രഭുദേവയെ വിവാഹം കഴിക്കുകയാണ് വേണ്ടത്-നികേഷ പറഞ്ഞു
 
തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും തമ്മില്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണുള്ളതെന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അഭിമുഖം വലിയ വാര്‍ത്തയായതോടെ ഇത് പച്ചക്കള്ളമാണെന്നും ഈ വാര്‍ത്ത വെറും തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നും താനിപ്പോള്‍ ജോലിയും കുടുംബവുമായി തിരക്കിലാണെന്നും പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ താരം കുറിപ്പിട്ടിട്ടുണ്ട്.
 
 
 
എന്നാല്‍ മുന്‍പ് നികേഷ പ്രബുദേവയുടെ പിറന്നാളിന് പങ്കുവച്ച കുറിപ്പില്‍ എന്റെ ലോകം എന്നാണ് പ്രഭുദേവയെ വിശേഷിപ്പിച്ചിരിക്കുന്നത്.
 
 
 
എന്റെ ലോകത്തിന് പിറന്നാളാശംസകള്‍...എന്റെ കുടുംബം.. വൈകി ഇട്ട പോസ്റ്റിന് ക്ഷമ ചോദിക്കുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തിയ മനുഷ്യന്‍. നിങ്ങളെനിക്കാരണെന്ന് വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവില്ല പ്രഭുദേവാ... പ്രഭുദേവയോടൊപ്പമുള്ള ചിത്രത്തിന് താഴെ നികേഷ കുറിച്ചത്.
 
തെലുഗിലും കന്നഡത്തിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ നികേഷ വേഷമിട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More