You are Here : Home / വെളളിത്തിര

ഇനി പാടത്തേക്കില്ലന്നു റഹ്മാൻ

Text Size  

Story Dated: Monday, May 14, 2018 02:05 hrs UTC

ഫ്ലവേഴ്സ് ടി.വി സംഘടിപ്പിക്കുന്ന മാറ്റി വച്ച എ.ആര്‍. റഹ്മാന്‍ ഷോ അടുത്ത മാസം നടക്കും. മഴക്ക് പ്രതിരോധം തീര്‍ക്കുന്ന സംവിധാനമൊരുക്കി ഷോ നടത്താനാണ് നീക്കമെന്ന് സി.ഇ.ഒ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നടക്കാനിരുന്ന ഷോ കനത്ത മഴയെ തുടര്‍ന്നാണ് മാറ്റി വച്ചിരുന്നത്. ഉച്ചക്ക് ശേഷം വലിയ ട്രാഫിക് കുരുക്കും മേഖലയിലുണ്ടായി.

ഏക്കറുകണക്കിന് പാടം നിയമവിരുദ്ധമായി നികത്തിയ ഇടത്ത് ഇത്രയും വലിയ ഷോ നടത്തുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവട താല്‍പര്യമാണെന്ന ആരോപണവും, പരാതിയും ഉയര്‍ന്നിരുന്നു. കനത്ത മഴയത്ത് ചെളി കൂടി ഇളകിയതോടെ വൃത്തിഹീനമായിരിക്കുകയാണ്‌ ഇവിടം.

പാടത്തെ 'പണിക്ക് ' വരമ്ബത്ത് തന്നെ 'കൂലി' ലഭിച്ചതിനാല്‍ ഇനി ആ പ്രദേശത്തേക്ക് തന്നെ ഇല്ലന്ന നിലപാടിലാണ് എ.ആര്‍. റഹ്മാന്‍. ആംബുലന്‍സ് അടക്കം മുന്നാട്ട് നീങ്ങാതെ കുടുങ്ങി കിടന്നതില്‍ ജനങ്ങളും സംഘാടകര്‍ക്കെതിരെ രോഷത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.