You are Here : Home / വെളളിത്തിര

എല്ലാം മറന്ന് ലെന തേൻ വേട്ടക്കിറങ്ങി

Text Size  

Story Dated: Wednesday, May 16, 2018 01:56 hrs UTC

മൊട്ടയടിച്ച ലുക്കില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ലെനയെ അമ്മ മഴവില്ല് ഷോയിലോ മറ്റ് പരിപാടികളിലോ ഒന്നും കണ്ടില്ല.
 
കാരണം, മറ്റൊന്നുമല്ല ലെന സാഹസിക യാത്രയിലാണ്. വിശ്രമ വേള ആനന്ദകരമാക്കുകയാണ് ലെന.
 
 
യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് ലെന. കഴിഞ്ഞ ഒരു മാസമായി നേപ്പാളിലാണ് ലെന. നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദര്‍ശിച്ച താരം ചില സാഹസിക കാര്യങ്ങളും ചെയ്യുകയുണ്ടായി.
 
അവിടുള്ളവര്‍ക്കൊപ്പം തേന്‍ വേട്ടയ്ക്കിറങ്ങി ലെന. തേന്‍ വേട്ട കുറച്ച്‌ പ്രയാസകരമാണെന്ന് ആ മുഖം കാണുമ്ബോള്‍ മനസ്സിലാക്കാം.
 
 
വലിയ പാറയിടുക്കുകളില്‍ നിന്നും തേന്‍ എടുക്കുന്ന കൂട്ടര്‍ക്കൊപ്പമാണ് ലെന യാത്രയായത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്. പാരാഗ്ലൈഡിങും ട്രക്കിങും നടത്തിയ ചിത്രങ്ങള്‍ നേരത്തെ തന്നെ പോസ്റ്റ് ചെയ്തിരുന്നു.
 
പഴനിയില്‍ പോയി മൊട്ടയടിച്ച ലെനയുടെ ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു. മൊട്ടയടിച്ച ലെന നേരെ പോയത് നേപ്പാളിലേക്കാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന ലെന സിനിമയ്ക്കുവേണ്ടിയാണോ മൊട്ടയടിച്ചതെന്നുള്ള സംശയം ആരാധകര്‍ക്കുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.