You are Here : Home / വെളളിത്തിര

നിങ്ങൾ എന്നെ ഫെമിനിസം പഠിപ്പിക്കണ്ട

Text Size  

Story Dated: Thursday, May 17, 2018 04:15 hrs UTC

നടി സോനം കപൂറും ആനന്ദ് അഹൂജയുമായുള്ള വിവാഹം ബോളിവുഡ് ഏറെ ആഘോഷമായാണ് കൊണ്ടാടിയത്. വിവാഹാഘോഷങ്ങളെല്ലാം അവസാനിച്ചെങ്കിലും മറ്റൊരു വിവാധമാണ് ഇപ്പോള്‍ സോനം-അഹൂജ വിവാഹം വാര്‍ത്തകളില്‍ നിറയാന്‍ കാരണം. വിവാഹത്തിന് ശേഷം സോനം തന്റെ പേരിനൊപ്പം അഹൂജ എന്ന് ചേര്‍ത്തതാണ് ഇതിന് കാരണം.
 
 
 
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരം പേര് മാറ്റി സോനം കപൂര്‍ അഹൂജയെന്നാക്കി, ഇന്‍സ്റ്റഗ്രാമില്‍ സോനം കെ അഹൂജയെന്നും പേര് മാറി. ഇതോടെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഫെമിസനിസ്റ്റായ സോനം ഭര്‍ത്താവിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ക്കരുതായിരുന്നെന്നാണ് ഇവരുടെ വാദം. എഴുത്തുകാരി തസ്ലീമ നസ്രില്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല ആനന്ദ് അഹൂജ എന്ത് കൊണ്ട് തന്റെ പേരിനൊപ്പം കപൂര്‍ എന്ന് ചേര്‍ത്തില്ലെന്നും ഇവര്‍ ചോദിക്കുന്നു.
 
 
 
വിമര്‍ശനങ്ങള്‍ക്ക് ചൂടേറിയതോടെയായിരുന്നു മറുപടിയുമായി സോനം രംഗത്തെത്തിയത്. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോനം തിരിച്ചടിച്ചത്. 'ഞങ്ങള്‍ ഒരുപാട് കാലമായി പ്രണയത്തിലായിരുന്നു. കുറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. ഫെമിനിസം എന്താണെന്ന് ആളുകള്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ ഓണ്‍ലൈനില്‍ പോയി അതിന്റെ വിശദീകരണം തിരയട്ടെ. പിന്നെ ആനന്ദ് അദ്ദേഹത്തിന്റെ പേര് മാറ്റിയിട്ടില്ലെന്ന് നിങ്ങള്‍ക്കെങ്ങനെയറിയാം.'- സോനം ചോദിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More