You are Here : Home / വെളളിത്തിര

മുത്തച്ഛനെ കാണാൻ മീനാക്ഷി എത്തി

Text Size  

Story Dated: Monday, June 11, 2018 03:15 hrs UTC

മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച്‌ കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍(73) ഞായറാഴ്ചയാണ് മരണമടഞ്ഞത്.

ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇടവേള ബാബുവും ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹമോചനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1998ല്‍ വിവാഹിതരായ ഇരുവരും 2015ലാണ് വിവാഹ മോചിതരായത്. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More