You are Here : Home / വെളളിത്തിര

റഹ്മാൻ രോഹിണിയുമായി പ്രണയത്തിലാണോ ?

Text Size  

Story Dated: Tuesday, June 12, 2018 01:03 hrs EDT

പല സിനിമകലുടെയും ലൊക്കേഷനില്‍ താനും റഹ്മാനും ഒന്നിച്ചാണ് പോകാറുള്ളതെന്ന് രോഹിണി. 90 കളില്‍ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു റഹ്മാനും രോഹിണിയും. റഹ്മാന്‍-രോഹിണി സിനിമകള്‍ ആവര്‍ത്തിക്കുയും വിജയിക്കുകയും ചെയ്തതോടെ ഇരുവരെയും കുറിച്ച്‌ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നൊക്കെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ഇരുവരുടെയും പ്രണയത്തെ കുറിച്ച്‌ അടുത്തിടെ ആരാധകരും ചോദിച്ചിരുന്നു. ഇതിന് രോഹിണി മറുപടിയും നല്‍കി. "റഹ്മാനും താനും നല്ല സുഹൃത്തുക്കളാണ്. സമപ്രായക്കാരായതിനാല്‍ പല കാര്യങ്ങളിലും സമാനമായ അഭിപ്രായമായിരുന്നു. അന്യോന്യം മനസ്സിലാക്കിയും ശക്തമായ പിന്തുണ നല്‍കിയുമാണ് അഭിനയിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് പലരും അന്ന് കരുതിയത്.

അത്തരത്തിലുള്ള കാര്യങ്ങള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. പല സിനിമകളുടെയും ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുള്ളത്. ഒരു ലൊക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേയ്ക്ക് ഒരുമിച്ചാണ് പോവാറുള്ളത്. ഒന്നിച്ച്‌ ഭക്ഷണം കഴിച്ചാണ് പോവാറുള്ളത്. തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒന്നിച്ചെത്തിയതെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും ഞങ്ങള്‍ക്കൊപ്പമുണ്ടാവാറുണ്ട്."- ഇപ്രകാരമായിരുന്നു റഹ്മാനുമായുള്ള പ്രണയത്തെ കുറിച്ചുള്ള രോഹിണിയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More