You are Here : Home / വെളളിത്തിര

അഞ്ജലീ,പ്ലീസ് !!നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസറ്റ്‌ ചെയ്യൂ

Text Size  

Story Dated: Thursday, June 14, 2018 02:24 hrs UTC

ബാംഗ്ലൂര്‍ ഡേയ്സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കൗതുകകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയാണ് അഞ്ജലി മേനോന്‍. ഫഹദ് ഫാസില്‍ 'കൂടെ' യെക്കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ വളരെ ഇഷ്ടപ്പെട്ടു, മാത്രമല്ല നാല് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ഡേയ്സ്ചിത്രീകരണത്തിന്റെ അവസാന ദിവസം അവിടെ നിന്നും പിരിയുന്നതിനെക്കുറിച്ച്‌ ഞങ്ങള്‍ എല്ലാവരും കുറച്ചു സെന്റി ആയി. അത് കൊണ്ട് ഡിന്നറിന് ഒരുമിച്ച്‌ കൂടാന്‍ തീരുമാനിച്ചു.

ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍, ലിറ്റില്‍, പിന്നെ ഞാനും. ഡിന്നര്‍ സമയത്ത് ഫഹദ് നസ്രിയ വിവാഹം സംസാര വിഷയമായി. വിവാഹത്തിന് കഴിഞ്ഞാല്‍ നസ്രിയയുടെ സിനിമാ ജീവിതം അവസാനിക്കും എന്ന് ഒരു പൊതു ധാരണ സിനിമാ ഇന്‍ഡസ്ട്രിയില്‍ നില നില്‍ക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അത് കേട്ട് ദേഷ്യം പിടിച്ച്‌ ഫഹദ് എന്നോട് പറഞ്ഞു, അഞ്ജലീ, നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസറ്റ്‌ ചെയ്യൂ പ്ലീസ്, നസ്രിയ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല എന്ന് ആരാണ് കരുതുന്നത്? പെട്ടന്ന് ഫഹദ് പറഞ്ഞ ആ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി.

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ഫഹദ് പറഞ്ഞത് സത്യമാവുകയാണ്. ബാംഗ്ലൂര്‍ ഡേയ്സ് കഴിഞ്ഞു എന്റെ സിനിമയില്‍ നസ്രിയ അഭിനയിക്കുമ്ബോള്‍ ഫഹദ് ഇടയ്ക്കിടെ ലൊക്കേഷനില്‍ വരുമായിരുന്നു, നസ്രിയ അഭിനയിക്കുന്നത് കാണാന്‍. അവരെക്കുറിച്ചോര്‍ത്തു വളരെ സന്തോഷം തോന്നുന്നു.

ഫഹദിനോട് എനിക്ക് അപ്പോഴൊന്നും കാര്യമായി സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകളിലായിരുന്നത് കൊണ്ട്. എനിക്ക് നിങ്ങളോട് ഇത്രയും പറയണം എന്നുണ്ട് ഫഹദ്, നസ്രിയ ഉയരങ്ങളിലേക്ക് പറക്കുന്നുണ്ടെങ്കില്‍ അവളുടെ ചിറകുകളുടെ ശക്തി നിങ്ങളാണ്. അതൊരു വലിയ കാര്യമാണ്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നിന്ന നടി നസ്രിയ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് തിരിച്ചുവരികയാണ് കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ട് നസ്രിയയെ അഭിനന്ദിച്ചിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍.

നാല് സുവര്‍ണ വര്‍ഷങ്ങളാണ് അവള്‍ എനിക്ക് വേണ്ടി ത്യജിച്ചത് എന്ന് ഫഹദ് കുറിച്ചു. വിവാഹത്തിന് ശേഷം തിരിച്ചുവരവ് നടത്തിയ നസ്രിയ അഭിനയിക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു ഫഹദ് കുറിച്ചത്.

ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്.

ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും എന്ന് ഫഹദ് ഫേസ്‌ബുക്കില്‍ കുറിച്ചു. അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. നസ്രിയക്കൊപ്പം ചിത്രത്തില്‍ പാര്‍വതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More