You are Here : Home / വെളളിത്തിര

മുത്തച്ഛന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ മീനാക്ഷിയുടെ ഡാൻസ് കുത്തിപ്പൊക്കി

Text Size  

Story Dated: Thursday, June 14, 2018 02:32 hrs UTC

ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ ഇയ്യപ്പനൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മിടുക്കരാണ് തങ്ങളെന്ന് ഇരുവരും തെളിയിച്ച വീഡിയോ മുന്‍പ് പോസ്റ്റ് ചെയ്തതാണെങ്കിലും ഇപ്പോള്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്നുണ്ട്.

മുത്തച്ഛന്റെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് ഡാന്‍സ് വീഡിയോ കുത്തിപ്പൊക്കിയത്. ഇപ്പോഴത്തെ അവസരത്തില്‍ ഇത് വേണ്ടായിരുന്നുവെന്നാണ് പലരും പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കുത്തിപ്പൊക്കല്‍ സജീവമായി തുടരുകയാണ്. അതിനിടയിലാണ് പഴയ വീഡിയോയും എത്തിയത്.

മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ദിലീപും മീനാക്ഷിയും എത്തിയിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും പുള്ളിലെ വീട്ടിലേക്കെത്തിയത്. മുത്തച്ഛനെ അവസാനമായി കാണുന്നതിന് വേണ്ടിയായിരുന്നു മീനൂട്ടി എത്തിയത്. മകള്‍ക്കൊപ്പം ദിലീപുമുണ്ടായിരുന്നു. മധു വാര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്.

സാനിയ ഇയ്യപ്പന്റെ മ്യൂസിക്കല്‍ ഡബ്‌സ്മാഷ് കോംമ്ബറ്റീഷന്‍ കലക്ഷനിലാണ് മീനാക്ഷിയുടെ ഡാന്‍സുമുള്ളത്. ദിലീപിനൊപ്പം നില്‍ക്കുന്ന സാനിയയുടെ ഫോട്ടോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

താരങ്ങളുടെ മക്കളെക്കുറിച്ചറിയാന്‍ സിനിമാപ്രേമികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്ന ഇവരുടെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിനിടയിലെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. നേരത്തെ ഗിറ്റാര്‍ പ്രകടനവുമായി മീനാക്ഷി എത്തിയിരുന്നു. ഗിറ്റാര്‍ വായനയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഡബ്‌സ്മാഷ് വീഡിയോയുമായി താരപുത്രി എത്തിയത്.

ദിലീപിന്റെ സിനിമയിലെ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയുള്ള ഡബ്‌സ്മാഷുമായെത്തി നേരത്തെ മീനാക്ഷി വിസ്മയിപ്പിച്ചിരുന്നു. അച്ഛനെ മാത്രമല്ല ബാംഗ്ലൂര്‍ ഡേയ്‌സിലെ ദുല്‍ഖറിന്റെ ഡയലോഗും താരം അനുകരിച്ചിരുന്നു. നാദിര്‍ഷയുടെ മകളും മീനാക്ഷിക്കൊപ്പമുണ്ടായിരുന്നു. ദിലീപും നാദിര്‍ഷയും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് സൂക്ഷിക്കുന്നത്. മിക്കപ്പോഴും മീനാക്ഷിക്കൊപ്പം ഐഷയും ഉണ്ടാവാറുണ്ട്.

 

Video

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.