You are Here : Home / വെളളിത്തിര

ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു

Text Size  

Story Dated: Thursday, June 21, 2018 02:52 hrs UTC

ആമിര്‍ ഖാന്റെ വന്‍ ഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു. തിരക്കഥാകൃത്ത് അഭിജിത്ത് ജോഷിയുമായി ചേര്‍ന്ന് ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗമായി ശ്രമം തുടങ്ങിയതായി രാജ്കുമാര്‍ ഇറാനി തന്നൊണ് വ്യക്തമാക്കിയത്.

2009ല്‍ റിലീസ് ചെയ്ത ത്രീ ഇഡിയറ്റ്‌സ് ബോളിവുഡ് ബോക്‌സ് ഓഫീസിലും പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമയിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോഡുകളെ പഴങ്കഥയാക്കി 339 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആമിര്‍ഖാന്‍, മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

ബൊമന്‍ ഇറാനിയും പ്രാധാന്യമുള്ള റോളിലെത്തി. കരീനാ കപൂറായിരുന്നു നായിക. മുന്നാഭായ് 3 പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും രാജ് കുമാര്‍ ഇറാനി, ത്രീ ഇഡിയറ്റ്‌സ് 2ലേക്ക് കടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.