You are Here : Home / വെളളിത്തിര

മമ്മുക്ക ആര്‍ക്കെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ?

Text Size  

Story Dated: Saturday, June 23, 2018 04:04 hrs UTC

പക്വതയേറിയ കഥാപാത്രങ്ങള്‍ക്ക് പുറമേ സ്റ്റൈലിഷ് നായകനെന്ന നിലയിലും മമ്മൂട്ടി മലയാള സിനിമയില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു, ചരിത്ര സിനിമകളിലെ നായകന് പുറമേ കളര്‍ഫുള്‍ എന്റര്‍ടെയ്ന്‍മെന്‍റ് സിനിമകളിലും മമ്മൂട്ടിയെ കാണാം. അടുത്തിടെയായി ഫൈറ്റ് സീനുകളിലും പ്രായത്തെ തോല്‍പ്പിച്ച്‌ മമ്മൂട്ടി തിളങ്ങാറുണ്ട്, അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയോടുള്ള അനു സിത്താരയുടെ ചോദ്യം ഏറെ ശ്രദ്ധേയമായി.

സിനിമയില്‍ ഫൈറ്റ് ചെയ്യുന്ന മമ്മുക്ക സിനിമയില്‍ ആര്‍ക്കെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ? എന്നായിരുന്നു അനുവിന്റെ ചോദ്യം.

ഇത് അക്രമ ചോദ്യമാണെന്നു തുടങ്ങി കൊണ്ടായിരുന്നു മമ്മൂട്ടിയുടെ മറുപടി, 
അനു സിത്താരയുടെ കവിളില്‍ ചെറുതായി ഒന്ന് അടിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു 'ദാ ഇങ്ങനെയൊരു കുഞ്ഞടി പോലും ആര്‍ക്കും കൊടുത്തിട്ടില്ല, കോളേജില്‍ പഠിക്കുമ്ബോള്‍ ചില അടിപിടികളിലൊക്കെ ചെന്ന് പെട്ടിട്ടുണ്ടെങ്കിലും ആരെയും അടിചിട്ടുമില്ല ,അടി കൊണ്ടിട്ടുമില്ല പക്ഷെ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരുഗ്രന്‍ അടി കൊണ്ടിട്ടുണ്ട്. ആവനാഴി ഷൂട്ടിംഗ് മദ്രാസ്സില്‍ നടക്കുമ്ബോള്‍ ജനക്കൂട്ടം ആക്രമിക്കുന്ന സീന്‍ ഉണ്ട്. സിനിമയില്‍ അഭിനയിച്ച്‌ പരിചയമില്ലാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വന്നു ഒറ്റയടി. അടി കൃത്യം മുഖത്ത് കൊണ്ടു. ഇടി കൊണ്ട് മൂക്ക് പൊട്ടിയതും കാലിന്റെ ലിഗ്മെന്റ് പൊട്ടിയതുമായ അനുഭവങ്ങളുണ്ട്.'- മമ്മൂട്ടി വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.