You are Here : Home / വെളളിത്തിര

ദിലീപിന് സപ്പോര്‍ട്ടുമായി മഞ്ജരി

Text Size  

Story Dated: Thursday, July 05, 2018 02:50 hrs UTC

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ ചൊല്ലി തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്ബോള്‍ നിലപാട് വ്യക്തമാക്കി മഞ്ജരിയും രംഗത്തെത്തിയിരിക്കുകയാണ്.

നാളുകള്‍ക്ക് ശേഷം ദിലീപിനെയും കാവ്യയെയും കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു മഞ്ജരി. കഴിഞ്ഞ ദിവസം മഞ്ജരിയെ കാണാന്‍ ദിലീപും കാവ്യയും മുംബൈയിലെത്തിയിരുന്നു. മൂവരും ചേര്‍ന്നുള്ള ഫോട്ടോ മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ദിലീപും കാവ്യയും മുംബൈയില്‍ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നതെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും എത്രയും വേഗം ദിലീപ് തിരിച്ചുവരണം എന്നുമായിരുന്നു മഞ്ജരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

മഞ്ജരിയുടെ കുറിപ്പും ചിത്രവും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ദിലീപിനൊപ്പം കട്ട സപ്പോര്‍ട്ട്, എത്രയും വേഗം തിരിച്ചു വരൂ എന്നൊക്കെയാണ് മഞ്ജരിയുടെ ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്ന കമന്റുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.