You are Here : Home / വെളളിത്തിര

രാജിയെക്കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു

Text Size  

Story Dated: Thursday, July 05, 2018 11:03 hrs EDT

താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച്‌ ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍. വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവെച്ചന്ന് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വളരെ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും രാജിയെ കുറിച്ച്‌ താന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു ഇപ്പോള്‍. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ നാലു നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത് മുതല്‍ മഞ്ജു മൗനം പാലിക്കുകയായിരുന്നു. മഞ്ജുവിന്റെ ഈ മൗനമാണ് രാജിയില്‍ കൊണ്ടെത്തിച്ചത്.

മഞ്ജുവിന്റെ മൗനം ഡബ്ലൂസിസിയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണെന്നും അതുകൊണ്ട് ആ സംഘടനയില്‍ നിന്നും രാജി വെച്ചു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സിനിമാ കളക്ടീവിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മഞ്ജു വാര്യര്‍ രാജിവെച്ചെന്നും നിലവിലെ അമ്മയിലെ പ്രസിഡന്റ് മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് മഞ്ജുവിനോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More