You are Here : Home / വെളളിത്തിര

സൂപ്പര്‍ ഹീറോ ആവുകയാണ് ലക്ഷ്യമെന്ന് വിനായകന്‍

Text Size  

Story Dated: Friday, July 06, 2018 11:36 hrs EDT

നടനാവുക മാത്രമല്ല, സൂപ്പര്‍ ഹീറോ ആവുകയാണ് ലക്ഷ്യമെന്ന് വിനായകന്‍. ചെറുതും വലുതുമായ ഒരുപിടി വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനായകന്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനു സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

സൂപ്പര്‍ ഹീറോ ആകാന്‍ വന്നയാളാണ് ഞാന്‍. അല്ലാതെ വെറുമൊരു നടനാവുകയല്ല എന്റെ ലക്ഷ്യം.

കറുത്തവനായ എനിക്കു നായകനാവാന്‍ എന്തൊക്കെ ചെയ്യാനാവുമെന്നു ഞാന്‍ ചിന്തിച്ചു. എന്റെ തൊലിയുടെ നിറവുമായി ചേരുന്ന കഥാപാത്രങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും വിനായകന്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.

ലീല സന്തോഷിന്റെ കരിന്തണ്ടനാണ് വിനായകന്റെ പുതിയ ചിത്രം . ആദിവാസികളുടെ പുരാവൃത്തങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വീരനായകനാണ് കരിന്തണ്ടന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 

ടി.കെ.രാജീവ് കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് വിനായകനെ ശ്രദ്ധേയനാക്കിയത്. ബെസ്റ്റ് ആക്ടര്‍. ബാച്ചിലര്‍ പാര്‍ട്ടി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ വിനായകന്‍ അവതരിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More