You are Here : Home / വെളളിത്തിര

ദിലീപിനെ നായകനാക്കി സിനിമ ചെയുമെന്ന് ബി ഉണ്ണികൃഷ്ണന്‍.

Text Size  

Story Dated: Friday, July 06, 2018 11:38 hrs EDT

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. ഈ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു വരെ ദിലീപ് സംഘടനയുടെ പുറത്തായിരിക്കും. പക്ഷേ താന്‍ ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയും.

ഈ കേസിലെ വിധി വരുന്നത് വരെ ദിലീപ് സംഘടനയുടെ പുറത്തായിരിക്കും. ജയിലില്‍ ദിലീപ് കഴിഞ്ഞ വേളയില്‍ ഫെഫ്കയില്‍ നിന്ന് ആരും പോയി സന്ദര്‍ശിച്ചിട്ടില്ല. 2013 ലാണ് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയുന്നതിന് താന്‍ തീരുമാനിച്ചത്. പലവിധകാരണങ്ങള്‍ സിനിമയെടുക്കുന്നത് വൈകി. ദിലീപിനെ സംഘടനകള്‍ വിലക്കിയാല്‍ അതുമായി സഹകരിക്കും.

ദിലീപിന് സമാനമായ കേസില്‍ ജയിലില്‍ കഴിഞ്ഞ എംഎല്‍എയോട് ആളുകളുടെ സമീപനം വ്യത്യസ്തമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോവളം എംഎല്‍എ വിന്‍സെന്റിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More