You are Here : Home / വെളളിത്തിര

അമ്മയുടെ ഷോയിൽ പങ്കെടുക്കാൻ പാർവതി ഭയപ്പെട്ടു

Text Size  

Story Dated: Sunday, July 08, 2018 01:32 hrs EDT

'കസബ' എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് നടി പാര്‍വതി. താര സംഘനയായ അമ്മയുമായും പാര്‍വതിക്ക് വിയോജിപ്പുകളുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ മാസം നടന്ന അമ്മ മഴവില്ല് ഷോയില്‍ പാര്‍വതിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കസബ വിവാദവുമായി ബന്ധപ്പെട്ടുള്ള പാര്‍വതിയുടെ ആരോപണത്തെ അമ്മയിലെ ചില താരങ്ങള്‍ എതിര്‍ത്തിരുന്നു. അമ്മ ഷോയില്‍ പാര്‍വതി എത്തിയപ്പോള്‍ അമ്മയുടെ ഇപ്പോഴേ സെക്രട്ടറി സിദ്ധിഖുമായിട്ടാണ് പാര്‍വതി ആദ്യം സംസാരിച്ചത്, 'താന്‍ ഇവിടേക്ക് ഏറെ ഭയപ്പെട്ടാണ് വന്നതെന്നും ആരേലും ദേഷ്യപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നതായും', പാര്‍വതി സിദ്ധിഖിനോട് വെളിപ്പെടുത്തിയിരുന്നു.

'ഇവിടെ ആര്‍ക്കും ആരോടും വിരോധമില്ലെന്നും എല്ലാവരും നമ്മുടെ സ്നേഹിതരാണെന്നും', സിദ്ധിഖ് പാര്‍വതിയോട് വ്യക്തമാക്കുകയും ചെയ്തു. അമ്മയുടെ ഷോയുടെ റിഹെഴ്സല്‍ ചടങ്ങില്‍ ഏറെ നേരം ചെലവഴിച്ചാണ് പാര്‍വതി തിരിച്ചു പോയതെന്നും സിദ്ധിഖ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More