You are Here : Home / വെളളിത്തിര

ഡയലോഗ് വീണ്ടും വീണ്ടും തെറ്റിച്ചു അനുപമ നാണക്കേടുണ്ടാക്കി

Text Size  

Story Dated: Wednesday, July 11, 2018 02:55 hrs UTC

ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് നടി അനുപമ പരമേശ്വരന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നടന്‍ പ്രകാശ് രാജുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് സെറ്റില്‍നിന്നുളള റിപ്പോര്‍ട്ടുകള്‍. 'ഹലോ ഗുരു പ്രേമകോശമേ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പ്രകാശ് രാജ് അനുപയോടു പൊട്ടിത്തെറിച്ചെന്നും അവര്‍ സെറ്റില്‍ തളര്‍ന്നു വീണെന്നുമാണു റിപ്പോര്‍ട്ട്.
 
ഡയലോഗ് നിരന്തരം തെറ്റിച്ചതോടെയാണ് കടുത്ത ഭാഷയില്‍ പ്രകാശ് രാജ് വിമര്‍ശിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. ഉടനടി സെറ്റിലുള്ളവര്‍ അനുപമയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും അരമണിക്കൂറിനു ശേഷം ഇവര്‍ സാധാരണ നിലയിലായെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മൂന്നു ദിവസത്തേക്കു സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചെന്നും സിനിമാ വൃത്തങ്ങള്‍ പറഞ്ഞു.
 
ഇതേക്കുറിച്ചു സംവിധായകന്‍ നാക്കിന ത്രിനാഥയോടു പ്രതികരണം ആരാഞ്ഞപ്പോഴും ചെറിയ സൂചന നല്‍കി. 'മുതിര്‍ന്ന നടന്മാര്‍ സഹനടന്മാരെ വേഷം മെച്ചപ്പെടുത്താന്‍ സെറ്റില്‍ വച്ച്‌ ഉപദേശിക്കുക പതിവാണ്. പ്രകാശ് രാജും ഇതുമാത്രമാണു ചെയ്ത്. അത് അനുപമയുമൊത്തുള്ള സീന്‍ മെച്ചപ്പെടുത്താന്‍ പറഞ്ഞതാണ്. എന്നാല്‍, അത് അവര്‍ക്കു വേദനയുണ്ടാക്കിയെങ്കിലും വലിയ പ്രശ്‌നമായി ഉയര്‍ത്തേണ്ടതില്ലെന്നും' അദ്ദേഹം പറഞ്ഞു.
 
ആശുപത്രിയില്‍ കൊണ്ടുപോയോ എന്ന ചോദ്യത്തിനു സംവിധായകന്റെ മറുപടി ഇതായിരുന്നു: 'അനുപമയ്ക്കു രാവിലെ മുതല്‍ സുഖമുണ്ടായിരുന്നില്ല. വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷൂട്ടിങ് തുടരാനായിരുന്നു അവരുടെ തീരുമാനം. ഭക്ഷണത്തിലെ പ്രശ്‌നത്തിന്റെ പേരിലാണ് അവരെ അടുത്തുളള ആശുപത്രിയിലെത്തിച്ചത്. പത്തുമിനുട്ടിനുള്ളില്‍ മടങ്ങിയെത്തുകയും ചെയ്തു. ഈ കാരണത്തിന്റെ പേരിലല്ല ഷൂട്ടിങ് നിര്‍ത്തിയത്. അദ്ദേഹത്തിന്റെ ഡേറ്റ് അന്നുവരെ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം അടുത്ത ദിവസം എത്താതിരുന്നത്. അതിനുശേഷമുള്ള ദിവസങ്ങളില്‍ ഷൂട്ടിങ് തുടരുകയും ചെയ്തു'
 
മലയാളത്തില്‍ പ്രശസ്തരാകുന്ന നടിമാര്‍ മറ്റു ഭാഷയിലെത്തുമ്ബോള്‍ വിമര്‍ശനം നേരിടുന്നത് ആദ്യമല്ല. അടുത്തിടെ 'അഡാര്‍ ലവ്' നടി പ്രിയ വാര്യരുടെ പരസ്യ ചിത്രം അപ്പാടെ റദ്ദാക്കുകയാണുണ്ടായത്. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ടും അഭിനയത്തിന്റെ പേരില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണു മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More