You are Here : Home / വെളളിത്തിര

അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ

Text Size  

Story Dated: Wednesday, August 08, 2018 04:45 hrs UTC

കലൈഞ്ജര്‍ക്ക് കണ്ണീരോടെ വിടപറഞ്ഞ് നടി ഖുശ്‌ബു. അപ്പായെ നഷ്ടമായി, ഞാന്‍ അനാഥയായതു പോലെ എന്ന് ഖുശ്‌ബു കുറിച്ചു. 'കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവെയ്ക്കപ്പെട്ട പേര്. അവസാന ശ്വാസം വരെ സ്വന്തം ജനതയെ സേവിച്ച പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും, കലൈഞ്ജര്‍ അനശ്വരനാണ്' ഖുശ്‌ബു കുറിച്ചു.

കരുണാനിധിയെ ഒരു മാസം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രം ഖുശ്‌ബു പങ്കുവെച്ചു. 'ഏതാണ്ട് ഒരു മാസം മുന്‍പ് അദ്ദേഹത്തോടൊപ്പമെടുത്ത അവസാനത്തെ ചിത്രമാണിത്. ഈ വലിയ നേതാവിനെ അവസാനമായി കാണുകയാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഞാന്‍ നിങ്ങളെ മിസ് ചെയ്യും അപ്പ.' ഖുശ്‌ബു അതില്‍ കുറിച്ചു. ഡിഎംകെയില്‍ ചേര്‍ന്ന ദിവസമെടുത്ത ചിത്രവും പങ്കുവെച്ചു.

'എന്റെ ഗുരുവിനൊപ്പം അവിസ്മരണീയമായ ദിനമെന്നാണ് ഖുശ്‌ബു വിശേഷിപ്പിച്ചിരിക്കുന്നത്.ആദ്യം ഡിഎംകെയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഖുശുബു പിന്നീട് ആ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More