You are Here : Home / വെളളിത്തിര

ആ വീഡിയോയിലുള്ളത് ഞാനല്ല

Text Size  

Story Dated: Tuesday, September 04, 2018 04:13 hrs UTC

ജയറാമിന്റെ ജീപ്പ് അപകടത്തില്‍ പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ തന്റേതല്ലെന്ന് നടന്‍ ജയറാം പ്രതികരിച്ചു. വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും വീഡിയോ പ്രചരിച്ചപ്പോള്‍ അത് കണ്ട ആര്‍ക്കെങ്കിലും അതിലിരിക്കുന്ന ആള്‍ക്ക് താനുമായി സാദൃശ്യമുള്ളതായി തോന്നിയതാകാമെന്നും അങ്ങനെ പ്രചരിച്ച ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നടന്‍ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ ഈ വീഡിയോ ഞാനും കാണുന്നുണ്ട്. എന്നാല്‍ എനിക്കെന്തോ അപകടം പറ്റിയെന്ന് വിചാരിച്ച്‌ ധാരാളം ആളുകള്‍ വിളിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ എനിക്ക് ഒരു ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്യേണ്ടി വന്നത്. എന്തായാലും ആ വീഡിയോയിലുള്ളത് ഞാനല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More